I Am a lefty…ഇന്ന് ഇടം കയ്യന്മാരുടെ ദിനം

ഇടം കയ്യന്മാർക്കായ് ഒരു ദിനം. ആ ദിനമാണ് ആ​ഗസ്റ്റ് 13. എല്ലാം വലതു സ്വാധീനമുള്ളവർക്കായ് ഉള്ള ഈ ലോകത്തിൽ ഇടതന്മാരുടെ ബുദ്ധിമുട്ട് ഓർക്കാനായ് ഒരു ദിനം. ഇടം കയ്യുമായി ബദ്ധപ്പെട്ട് പല അന്ധവിശ്വാസങ്ങളും നിലവിലുണ്ട്.

ബുദ്ധി, ആയുസ്സ് തുടങ്ങി പല കാര്യങ്ങളിലും വലം കയ്യന്മാരുമായി വ്യത്യാസമുണ്ടെന്നാണ് പ്രബലമായ വിശ്വാസം. ഒബാമ, ബിൽഗേറ്റ്സ്, സച്ചിൻ ടെണ്ടുൽക്കർ, സീനിയർ ബുഷ്, ലിയനാർഡോ ഡാവിഞ്ചി, തുടങ്ങി പല പ്രമുഖരും ഇടം കയ്യന്മാരായി ഉണ്ട്. അതിനാലാവും അങ്ങനെ ഒരു വിശ്വാസം ഉടലെടുത്തത്.

ഒരു കുഞ്ഞു ഇടം കയ്യ് ഉപയോഗിച്ച് ചെയ്യുമ്പോൾ പല അമ്മമാരും നിർബന്ധിച്ചു മാറ്റാൻ ശ്രമിക്കുന്നത് കാണാം. ചില ഇടതു കാര്യങ്ങൾ നോക്കാം.

1.Handedness അഥവാ ഏതു വശം എന്ന് എങ്ങനെ നിയന്ത്രണം വരുന്നു?

നമ്മുടെ brain രണ്ടു hemisphere ഉണ്ട്. ഇടതും വലതും. Right dominant ആളുകളുടെ ഇടതു ബ്രെയിൻ left dominant ആളുകളുടെ വലതു ബ്രെയിൻ ആണ് നിയന്ത്രിക്കുക.

2.കുഞ്ഞുങ്ങളും hand preferance?

കുഞ്ഞുങ്ങൾ ഒരു വയസ്സ് വരെ ഇരു കൈകളും ഒരു പോലെ ഉപയോഗിക്കും. ഒന്നര വയസ്സാകുമ്പോൾ preferance കാണിക്കുമെങ്കിലും 3വയസ്സാകുമ്പോൾ വലത്തോ ഇടതോ എന്ന് ഉറപ്പിക്കാനാകൂ. ഒന്നര വയസ്സിനു മുൻപ് വലത്തോ ഇടതോ preferance(മുൻഗണന ) കാണിക്കുകയാണെങ്കിൽ ഒരു ശിശുരോഗവിദദ്ധനെ കാണിക്കണം.

3.ഇടം കയ്യ് ആയുസ്സ് കുറയ്ക്കുമോ?

ആയുസ്സും ഇടംകൈയ്യുമായ് ബന്ധമൊന്നുമില്ല.

4.handedness ബുദ്ധിയുമായും പഠനവുമായും ബാധിക്കുമോ?

തീർച്ചയായും ഇല്ല. ഇടം കയ്യന്മാരിലും വലം കയ്യന്മാരിലും ബുദ്ധിമാന്മാരുണ്ട്.

5.ഇടം കൈ ഉപയോഗിക്കുന്നത് നിർബന്ധിച്ചു മാറ്റാമോ?

പാടില്ല. നിർബന്ധിച്ചു മാറ്റുന്നത് അവരുടെ ജീവിതത്തിലും പഠനത്തിലും ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കും. പൊരുത്തപ്പെടാൻ പ്രയാസമുണ്ടാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel