സ്വപ്നപ്പറക്കൽ കലാശിച്ചത് ദുരന്തത്തിൽ; ഇരുപത്തിനാലുകാരന്‍റെ കഴുത്തുമുറിച്ച് ഹെലികോപ്റ്ററിന്‍റെ ബ്ലേഡ്

ഏറെക്കാലമായി മനസിൽക്കൊണ്ടു നടന്ന സ്വപ്നം യാഥാർഥ്യമാക്കാനുള്ള തയ്യാറെടുപ്പിനിടെ പൊലിഞ്ഞത് ഇരുപത്തിനാലുകാരന്റെ ജീവൻ. കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രയിലെ ഫുല്‍സാവംഗി ഗ്രാമം ഇത്തരമൊരു ദുരന്തത്തിന് സാക്ഷ്യം വഹിച്ചത്.

ജീവിതത്തിലെ പലവിധ സാഹചര്യങ്ങളാൽ 24-കാരനായ ഷേഖ് ഇസ്മായില്‍ ഷേഖ് ഇബ്രാഹിമിന് സ്കൂള്‍ വിദ്യാഭ്യാസം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. എന്നാല്‍ സ്വന്തമായി ഒരു ഹെലികോപ്റ്റര്‍ നിര്‍മ്മിച്ച് പറത്തണമെന്നത് ഈ ചെറുപ്പക്കാരന്റെ സ്വപ്നമായിരുന്നു.

ഇങ്ങനെ നിര്‍മ്മിച്ച ഹെലികോപ്റ്ററിന്‍റെ പ്രോട്ടോടൈപ്പ് നിര്‍മ്മിച്ച് അത് പറത്താനുള്ള ശ്രമത്തിനിടെയാണ് യുവാവിന് ജീവൻ നഷ്ടമായത്. സ്വാതന്ത്ര്യദിനത്തില്‍ പറത്തിക്കാണിക്കാനാഗ്രഹിച്ച സിംഗിള്‍ സീറ്റര്‍ ഹെലികോപ്റ്ററിന്‍റെ പരീക്ഷണ പറക്കലാണ് ദുരന്തത്തില്‍ കലാശിച്ചത്. ഹെലികോപ്റ്റര്‍ ബ്ലേഡ് തകര്‍ന്ന് അത് യുവാവിന്‍റെ കഴുത്ത് മുറിച്ച് നിലത്തു വീഴുകയായിരുന്നു.

സുഹൃത്തുക്കള്‍ക്ക് മുന്‍പില്‍ വച്ചായിരുന്നു സംഭവം. അവര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുന്‍പ് തന്നെ യുവാവ് കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ മഹാഗാവ് ജില്ലയില്‍ ഓഗസ്റ്റ് 10-ന് രാത്രിയായിരുന്നു അപകടം. വെല്‍ഡിംഗ് തൊഴിലാളിയായിരുന്ന യുവാവ് വെല്‍ഡിംഗ് പൈപ്പുകള്‍ വച്ചാണ് ഹെലികോപ്റ്ററിന്‍റെ പ്രോട്ടോടൈപ്പ് നിര്‍മ്മിച്ചത്.

തന്‍റെ ഇരട്ടപ്പേരായ ‘മുന്നാ ഹെലികോപ്റ്റര്‍’ ആയിരുന്നു ഈ സിംഗിള്‍ സീറ്റര്‍ ഹെലികോപ്റ്ററിനും യുവാവ് നല്‍കിയ പേര്. ഗ്രാമത്തിന് അഭിമാനമാകുന്ന രീതിയില്‍ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമായിരുന്നു ഇത്തരമൊരു ഉദ്യമത്തിന് പിന്നില്‍.

ത്രീ ഇഡിയറ്റ്സ് എന്ന ബോളിവുഡ് സിനിമയിലെ റാന്‍ചോയായിരുന്നു യുവാവിന്‍റെ പ്രചോദനമെന്ന് സുഹൃത്തുക്കള്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. യൂട്യൂബ് വീഡിയോകളില്‍ നിന്നാണ് ഹെലികോപ്റ്ററിന്‍റെ ഡിസൈനും മറ്റു വിവരങ്ങളും യുവാവ് ശേഖരിച്ചത്.

വര്‍ക്ക്ഷോപ്പിന് സമീപത്തുള്ള വയലില്‍ വച്ചായിരുന്നു പരീക്ഷണ പറക്കല്‍. സുഹൃത്തുക്കള്‍ പരീക്ഷണ പറക്കലിന്‍റെ വീഡിയോ ചിത്രീകരിക്കുന്നുണ്ടായിരുന്നു. ഇസ്മായില്‍ ഹെലികോപ്റ്ററില്‍ കയറി എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്തു. ഹെലികോപ്റ്റപരീക്ഷണപ്പറക്കലിനിടെ യുവാവിന്‍റെ കഴുത്തുമുറിച്ച് ഹെലികോപ്റ്ററിന്‍റെ ബ്ലേഡുകള്‍ കറങ്ങാന്‍ തുടങ്ങി.

പ്രധാന ബ്ലേഡുകള്‍ തകര്‍ന്ന് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന ഇസ്മായിലിന്‍റെ കഴുത്ത് മുറിച്ച് നിലത്തുവീഴുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കൾ ഇസ്മയിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News