തിരുവനന്തപുരം ലുലു മാളിൻ്റെ നിർമ്മാണം തടയണം: ഹർജി ഹൈക്കോടതി തള്ളി

തിരുവനന്തപുരം ലുലു മാളിൻ്റെ നിർമ്മാണം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഹർജി നിലനിൽക്കില്ലെന്ന് കണ്ടെത്തിയാണ് കോടതി നടപടി.

കൊല്ലം സ്വദേശി എം കെ സലീം എന്നയാളാണ് പൊതുതാത്പര്യ ഹർജിയുമായി കോടതിയെ സമീപിച്ചത്. പാർവ്വതി പുത്തനാർ കയ്യേറിയാണ് ലുലുമാൾ നിർമ്മിക്കുന്നതെന്നും, തീരപരിപാലന ചട്ടം ലംഘിച്ചു എന്നുമായിരുന്നു ഹർജിക്കാരൻ്റെ ആരോപണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here