എം എസ് എഫ് വനിതാ ഭാരവാഹികൾക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം; നിയമനടപടി സ്വീകരിക്കുമെന്ന് വനിതാ കമീഷൻ

എം എസ് എഫ് വനിതാ വിഭാഗം ഹരിതയുടെ ഭാരവാഹികൾക്കെതിരെ സംസ്ഥാന നേതാക്കൾ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് വനിതാ കമീഷൻ അംഗം ഷാഹിദാ കമാൽ പറഞ്ഞു.

എം എസ് എഫ് വനിതാ നേതാക്കളുടെ പരാതി കമീഷന് ലഭിച്ചിട്ടുണ്ട്. പരാതി കേൾക്കാൻ വൈകാതെ കമീഷൻ സിറ്റിങ്ങ് നടത്തുo. ഇത്തരമൊരു അധിക്ഷേപം ഉത്തരവാദപ്പെട്ട സംഘടനാ നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പടില്ലായിരുന്നുവെന്ന് ഷാഹിദാ കമാൽ പറഞ്ഞു.

എം എസ്‌ എഫിന്റെ സംസ്ഥാന കമ്മറ്റി ഓഫീസിൽ വെച്ച്‌ പി കെ നവാസ്‌ വനിതാ നേതാക്കൾക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശ്ശങ്ങൾ വിവാദമായിരുന്നു.വി അബ്ദുൾവഹാബ്‌ ഫോണിലൂടെയും നേരിട്ടും അധിക്ഷേപിച്ചു.ഇതിനെതിരെ നടപടിയാവശ്യപ്പെട്ട്‌ പെൺകുട്ടികൾ ലീഗ്‌ നേതൃത്വത്തിനെ സമീപിച്ചിരുന്നു. എന്നാൽ നടപടിയുണ്ടായില്ല.ഇതിനിടെയാണ്‌ ഫോൺ സംഭാഷണം പുറത്തായത്‌.

സംഘടനക്കകത്തും പൊതുരംഗത്തും തങ്ങൾക്ക്‌ വഴിപ്പെട്ടില്ലെങ്കിൽ പൊതുപ്രവർത്തനം അവസാനിപ്പിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി.നേതാക്കൾക്കെതിരെ പരാതിയുയർന്ന സാഹചര്യത്തിൽ ഇതുസംബന്ധിച്ച്‌ ചർച്ചചെയ്യാൻ കോഴിക്കോട്‌ വിളിച്ചയോഗങ്ങളിൽ നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ്‌ ലീഗ്‌ നേതൃത്വം സ്വീകരിച്ചത്‌.

നവാസിനും അബ്ദുൾവഹാബിനുമെതിരെ ശക്തമായ നിയമ നടപടി സ്വീകരിച്ച്‌ പൊതുരംഗത്ത്‌ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ ആത്മാഭിമാനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ്‌ വനിതാ കമ്മീഷന്‌ ഹരിത പരാതി നൽകിയിരിക്കുന്നത്‌.വിവാദങ്ങൾ എം എസ്‌ എഫിൽ വലിയ ഭിന്നതയാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. പി കെ നവാസിന്റെ രാജിയാവശ്യപ്പെട്ട്‌ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്‌.വനിതാ നേതാക്കളുടെ ഗുരുതരമായ പരാതി അവഗണിച്ച ലീഗ്‌ നിലപാടിനെതിരെയും പ്രതിഷേധം ശക്തമാണ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News