പരിപ്പില്ലാതെ എന്തോണം; പരിപ്പുകറി ഇങ്ങനെ തയ്യാറാക്കൂ

സദ്യയുടെ തുടക്കം പരിപ്പുകറിയിൽ നിന്നാണ്. തൂശനിലയിൽ കറികളും ചോറും വിളമ്പിക്കഴിഞ്ഞാൽ പരിപ്പൊഴിച്ച് പപ്പടവും അൽപം നെയ്യും ചേർത്ത്‌ കൂട്ടിക്കുഴച്ചു കഴിക്കുകയാണ് തൊട്ടടുത്ത ലക്ഷ്യം. ഈ ഓണക്കാലത്ത്‌ സദ്യയിലെ പ്രധാന ഇനമായ പരിപ്പുകറി വീട്ടിലെങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാമെന്ന് നോക്കാം.

ചേരുവകൾ

ചെറുപയർ പരിപ്പ് –100 ഗ്രാം
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
പച്ചമുളക് – 5 എണ്ണം
നാളികേരം – അരമുറി
വെളിച്ചെണ്ണ – 20 മില്ലീഗ്രാം
ജീരകം – ¼ ടീസ്പൂൺ
കറിവേപ്പില – ഒരു തണ്ട്
ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

ചെറുപയർ പരിപ്പ് ചീനച്ചട്ടിയിൽ ചൂടാക്കണം. ശേഷം കഴുകിയെടുത്ത് മഞ്ഞൾപ്പൊടിയും പച്ചമുളകും ഉപ്പും വെള്ളവും ചേർത്ത് കുക്കറിൽ വേവിക്കുക. വെന്തു കഴിയുമ്പോൾ മൂടി മാറ്റി അതിൽ ജീരകം ചേർക്കണം. നാളികേരം അരച്ചു ചേർത്ത് തിളപ്പിക്കുക. കുറുകി വരുമ്പോൾ തീ അണയ്ക്കണം. വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം കറിവേപ്പില ഇടണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News