ബജറ്റ് പാസാക്കി നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

സ്വകാര്യ ബസ് മേഖലക്ക് സഹായവുമായി സംസ്ഥാന സർക്കാർ. സ്വകാര്യ – ടൂറിസ്റ്റ് ബസുകളുടേയും കോൺട്രാക്ട് ക്യാരേജുകളുടേയും ഏപ്രിൽ, മേയ്, ജൂൺ പാദ നികുതി ഒഴിവാക്കി. സംസ്ഥാനം 20 ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സിൻ കൂടി വാങ്ങുമെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കി. 2021-2022 സാമ്പത്തിക വർഷത്തെ ബജറ്റ് പാസാക്കി നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.

2021ലെ കേരള ധനവിനിയോഗ ബില്ലിൻറെ മറുപടിയിലാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ സഹായം പ്രഖ്യാപിച്ചത്.

സംസ്ഥാനം 20 ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സിൻ കൂടി വാങ്ങും. മെഡിക്കൽ സർവീസ് കോർപ്പറേഷൻ മുഖേന സ്വകാര്യ ആശുപത്രികൾക്കാകും ഇവ ലഭ്യമാക്കുകയെന്നും ധനമന്ത്രി വ്യക്തമാക്കി. ഡോളർ കടത്തുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നാവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷം പ്രതിഷേധിച്ചു.

സഭാ നടപടികൾ ചോദ്യോത്തര വേളയിൽ തന്നെ ബഹിഷ്കരിച്ചു. മറ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി 15-ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ബജറ്റ് പാസാക്കി പിരിഞ്ഞു. ആകെ 17 ദിവസം ചേർന്ന സഭ ക്രിയാത്മകമായ ധനാഭ്യാർത്ഥ – ധനവിനിയോഗ ചർച്ചകൾ നടത്തിയാണ് പൂർത്തിയായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News