ഒരാളുടെ വീടിന്റെ സ്വകാര്യതയില്‍ വെച്ച് കശാപ്പ് നടത്തുന്നത് ക്രമസമാധാന പ്രശ്നങ്ങളുടെ ഭാഗമാവില്ല; അലഹബാദ് ഹൈക്കോടതി

ഗോവധം നടത്തിയെന്നാരോപിച്ച് തടവില്‍ കഴിയുന്ന മൂന്ന് പേരുടെ തടങ്കല്‍ റദ്ദാക്കി അലഹബാദ് ഹൈക്കോടതി. പരാതിക്കാരുടെ കുടുംബം നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയെ തുടര്‍ന്നാണ് ശിക്ഷ റദ്ദാക്കിയത്.

1980ലെ ദേശീയ സുരക്ഷാ നിയമപ്രകാരമാണ് ഇവരുടെ തടങ്കല്‍ റദ്ദാക്കിയത്. ജസ്റ്റിസ് രമേഷ് സിന്‍ഹയും ജസ്റ്റിസ് സരോജ് യാദവും ചേര്‍ന്ന ബെഞ്ചാണ് വിധി പറഞ്ഞത്.

ഒരാളുടെ വീടിന്റെ സ്വകാര്യതയില്‍ വെച്ച് കശാപ്പ് നടത്തുന്നത് ക്രമസമാധാന പ്രശ്നങ്ങളുടെ ഭാഗമാവില്ല എന്ന് കോടതി നിരീക്ഷിച്ചു. ഒരാള്‍ പുലര്‍ച്ചെ വീട്ടില്‍ വെച്ച് പശുവിനെ കശാപ്പ് ചെയ്യുന്നത് വിശപ്പോ തൊഴിലില്ലായ്മയോ പട്ടിണിയോ ഒക്കെ കാരണമാവാം.

അതിനാല്‍ അവയെ ക്രമസമാധാന പ്രശ്നങ്ങളുടെ ഭാഗമായി കണക്കാക്കാന്‍ സാധിക്കില്ല. എന്നാല്‍, അതേസമയം കുറേയേറെ കന്നുകാലികളെ ഒരുമിച്ച് കശാപ്പ് ചെയ്ത് മാംസവും രക്തവും പരസ്യമായി പ്രദര്‍ശിപ്പിക്കുന്നത് ഈ സാഹചര്യത്തോട് ചേര്‍ത്ത് കാണാനാവില്ല. ആ സമയത്ത് ഇതേ നിലപാട് കൈക്കൊള്ളാന്‍ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഗോവധം നടത്തിയെന്നാരോപിച്ച് ഇര്‍ഫാന്‍, റഹ്മത്തുള്ള, പര്‍വേസ് എന്നിവരെയാണ് ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ നിന്നും കസ്റ്റഡിയിലെടുത്തിരുന്നത്. ഇവര്‍ ആഗസ്റ്റ് 14 മുതല്‍ സീതാപൂര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞ് വരികയായിരുന്നു. ഗോവധ നിരോധന നിയമ പ്രകാരമുള്ള കേസുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News