ഫഹദ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ചാപ്പാ കുരിശ്, ബാംഗ്ലൂര്‍ ഡേയ്സ്, മഹേഷിന്റെ പ്രതികാരം, അതീരന്, 22 എഫ് കെ, ടേക്ക് ഓഫ്, തൊണ്ടിമുതലും ദൃക്സാക്ഷിയും, കാര്‍ബണ്‍, വരത്തന്, ഞാന്‍ പ്രകാശന്, കുമ്പളങ്ങി നൈറ്റ്സ്, ജോജി, മാലിക് …ഇങ്ങനെ ഞൊടിയിടയില്‍ പല കഥാപാത്രങ്ങളും മിന്നിമറിയും. ഫഹദ് കൈരളി ടി വി ക്ക് നല്കിയ പഴയൊരു അഭിമുഖമാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.
സ്ത്രീകള്‍ക്ക് വേണ്ടി പലപ്പോഴും നിലകൊള്ളാറുണ്ട്, ഫെമിനിസ്റ്റ് ആണോ എന്ന അവതാരകയുടെ ചോദ്യത്തിന് എനിക്ക് സ്ത്രീകളെ ഭയങ്കര ഇഷ്ട്ടമാണ്, ആണുങ്ങള്ക്കൊപ്പമിരിക്കുന്നതിലും സ്ത്രീകള്‍ക്കൊപ്പം ഇരിക്കുന്നതാണ് എനിക്കിഷ്ട്ടം ‘എന്നായിരുന്നു ഫഹദിന്റെ രസികന്‍ മറുപടി. ആരാണ് ഏറ്റവും അധികം ഇഷ്ട്ടം തോന്നിയിട്ടുള്ള സ്ത്രീ എന്ന് ചോദിച്ചപ്പോള്‍ അതെന്റെ ഒന്‍പതാം ക്ളാസ്സിലെ കാമുകിയായിരിക്കും എന്നാണ് ഫഹദ് മറുപടി പറഞ്ഞത്. സ്ത്രീകള്‍ക്കൊപ്പം ജോലി ചെയ്യുന്നതും വളരെ സന്തോഷമുള്ള കാര്യമാണ് എന്ന് ഫഹദ് പറയുന്നുണ്ട്.
പല സംവിധായകര്‍ക്കൊപ്പം ജോലി ചെയ്തിട്ടുണ്ട്. എല്ലാവരും വളരെ ഫ്രണ്ട്ലി ആയിരുന്നു, അച്ഛനൊഴികെ എന്നാണ് ഫഹദ് പറഞ്ഞത്.’അച്ഛന് മറ്റ് ആര്ട്ടിസ്റ്റുകളോടെല്ലാം വളരെ കൂളാണ്.ചിലപ്പോള്‍ എന്റെ കുഴപ്പായിരിക്കും. ഞങ്ങള്‍ തമ്മില്‍ വലിയ അടുപ്പമുണ്ടായിരുന്നില്ല അന്ന്. പിന്നെ സിനിമയില്‍ അഭിനയിച്ചപ്പോഴും അഭിനയം അറിയില്ല എന്നോ അറിയാം എന്നോ എനിക്ക് തോന്നിയിരുന്നില്ല. ഒരിക്കല്‍ കൂടി അച്ഛന്റെ സംവിധാനത്തില്‍ ആ സിനിമ ചെയ്യണമെന്നുണ്ട്. രണ്ടാം വരവിനെകുറിച്ചോര്ത്ത് ഒരു ടെന്‍ഷനുമില്ലായിരുന്നു.കാരണം കൈയെത്തും ദൂരത്ത് ഫ്ലോപ്പ് ആയത്തിനപ്പുറത്തേക്ക് ഇനി ഒന്നും ഫ്ലോപ്പാവാനുണ്ടായിരുന്നില്ല ‘.ചാപ്പ കുരിശ് റിലീസായ സമയത്ത് ഫഹദ് കൈരളിക്ക് നല്കിയ അഭിമുഖമാണിത്.
‘കയ്യെത്തും ദൂരത്ത് ‘ എന്ന സിനിമയിലൂടെ മലയാള സിനിമയിലെത്തിയ ഷാനു എന്ന നടനെ നമ്മള് കുറെ വര്‍ഷത്തേക്ക് കണ്ടിരുന്നില്ല.ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം എല്ലാവരും ഷാനുവിനെ മറന്ന സമയത്തതാണ് ‘ഫഹദ് ഫാസില്‍ ‘ന്റെ വരവ്. ‘കേരള കഫേ ‘ എന്ന ആന്തോളജിയില്‍ . ‘മൃത്യുഞ്ജയം’ എന്ന ചിത്രത്തില്‍ ഫഹദായിരുന്നു നായകന്. പിന്നെയുള്ള സിനിമകളിലെല്ലാം ഫഹദ് നമ്മളെ ഞെട്ടിപ്പിച്ചുകൊണ്ടേയിരുന്നു.മാലിക്കാണ് ഫഹദ്ഫാസിലിന്റെ ഏറ്റവും അവസാനമിറങ്ങിയ ചിത്രം. ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസായ മാലിക് വളരെ നല്ല പ്രേക്ഷക പ്രതികരണമാണ് നേടിയെടുത്തത് .
സ്ത്രീ സംവിധായകരോടൊപ്പം സിനിമ ചെയ്യാന്‍ താല്പര്യമുണ്ടെന്നും എന്നാല്‍ അതിന് അധികം അവസരം കിട്ടിയിട്ടില്ലെന്നും ഫഹദ് പറഞ്ഞു. ശാലിനി എസ് നായര്‍ സംവിധാനം ചെയ്ത ‘അകം’ എന്ന സിനിമയിലും ബാംഗ്ലൂര്‍ ഡെയ്സില്‍ അഞ്ജലി മേനോനും ഒപ്പമാണ് ഫഹദ് അഭിനയിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here