മലയാളി ആരാധകര്‍ക്ക് സര്‍പ്രൈസുമായി മാഞ്ചസ്റ്റര്‍ സിറ്റി

ഫുട്ബാളിന്റെ സൗന്ദര്യം അതിന്റെ ലാളിത്യമാണ്. അതുകൊണ്ടാണല്ലോ ലോകത്തിലെ ഏറ്റവും പ്രചാരമേറിയ കായിക വിനോദമായി ഫുട്ബാള്‍ വളര്‍ന്നത്. ഈ പ്രയോഗത്തെ ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്ന രീതിയിലാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പുതിയൊരു ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വൈറലാകുന്നത്.

മാഞ്ചസ്റ്റര്‍ സിറ്റിക്ക് കേരളത്തിലും ഏറെ ആരാധകരുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റി ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് ക്ലബ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ എല്ലാ മലയാളികള്‍ക്കും ഓണാശംസ നേര്‍ന്നു കൊണ്ടുള്ള പോസ്റ്റാണ് ഇട്ടിരിക്കുന്നത്.

‘കേരളത്തിലെയും ഇന്ത്യയിലെയും ഞങ്ങളുടെ എല്ലാ ആരാധകര്‍ക്കും കുടുംബങ്ങള്‍ക്കും സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ഓണാശംസകള്‍ നേരുന്നു’ -ഇംഗ്ലീഷിലും മലയാളത്തിലുമായി സിറ്റി തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സിറ്റിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് തഴെ മലയാളികളുടെ കമന്റ് പ്രവാഹമാണ്. 19 മണിക്കൂറിനുള്ളില്‍ പോസ്റ്റിന് ലക്ഷകണക്കിന്് ലൈക്ക് ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here