കൈരളി ഇംപാക്റ്റ്; എയര്‍ ഇന്ത്യക്ക് കൈമാറിയ ഭൂമി തിരിച്ച് പിടിക്കാന്‍ നടപടി ആരംഭിച്ചതായി റവന്യൂ മന്ത്രി കെ രാജന്‍

തിരുവനന്തപുരം നഗരത്തില്‍ മാത്രം കോടികള്‍ വിലവരുന്ന ഭൂമിയാണ് എയര്‍ ഇന്ത്യ സിംഗപ്പൂര്‍ ആസ്ഥാനമായ സ്വകാര്യ എയര്‍ലൈന്‍സ് കമ്പനിക്ക് കൈമാറാന്‍ നീക്കം നടത്തിയത്. ഇത് സംബന്ധിച്ച വാര്‍ത്ത കൈരളി ന്യൂസ് നേരത്തെ പുറത്തുവിട്ടിരുന്നു.

സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമിയാണ് എയര്‍ ഇന്ത്യ കൈമാറാന്‍ ശ്രമിച്ചത്. കൈരളി ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് റവന്യൂ വകുപ്പ് ഭൂമി സംബന്ധിച്ച പരിശോധനകള്‍നടത്താന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ നല്‍കിയ ഭൂമി തിരിച്ചുപിടിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ ഭൂമി നല്‍കിയത് എയര്‍ ഇന്ത്യയ്ക്കാണെന്നും ഇതൊരു സ്വകാര്യ കമ്പനിയ്ക്കും കൈമാറാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ചാക്കയ്ക്ക് സമീപം എയര്‍പോട്ടിനോട് ചെര്‍ന്ന് 15 ഏക്കര്‍ ഭൂമിയും മസ്‌ക്കറ്റ് ഹോട്ടലിന് എതിര്‍വശത്തുള്ള ഭൂമിയും വെള്ളയമ്പലത്ത് രാജാവ് കൈമാറിയ ഭൂമിയുമാണ് എയര്‍ഇന്ത്യയുടെ കൈയിലുള്ളത്.

നഷ്ടത്തിലായതോടെ എയര്‍ഇന്ത്യയെ സ്വകാര്യ കമ്പനിക്ക് വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സര്‍ക്കാര്‍ ഭൂമി കൂടി കൈമാറാനുള്ള ശ്രമം നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here