മുത്തച്ഛന്റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച് 23കാരന്‍; കാരണം ഞെട്ടിക്കുന്നത്; വിശ്വസിക്കാനാകാതെ പൊലീസ്

മുത്തച്ഛന്റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച് 23കാരന്‍. തെലങ്കാന,യിലെ വാറങ്കല്‍ ജില്ലയിലെ പാര്‍കലിലാണ് നാട്ടുകാരയുെ പൊലീസിനെയും ഞെട്ടിക്കുന്ന സംഭവം നടന്നത്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് നാലു ദിവസം മുന്‍പാണ് ബാലയ്യ(93) മരിക്കുന്നത്.

ബാലയ്യയുടെ സംസ്‌കാരം നടത്താന്‍ കൊച്ചുമകന്‍ നിഖിലിന്റെ കയ്യില്‍ പണമില്ലാത്തതിനാലാണ് മുത്തച്ഛന്റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചത്. നിഖിലിന്റെ മാതാപിതാക്കള്‍ ഒരു അപകടത്തില്‍ മരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നിഖില്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു.

നിഖിലിന്റെ കയ്യില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സംശയം തോന്നിയ അയല്‍ക്കാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം ഫ്രിഡ്ജില്‍ നിന്നും കണ്ടെടുത്തത്. സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും നിഖിലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here