സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ച് സര്‍ക്കാര്‍ 

സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍.  ഓണത്തോട് അനുബന്ധിച്ചാണ് സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചത്.

ആകെ വാര്‍ഷിക വേതനത്തിന്റെ 8.33 ശതമാനം ബോണസാണ് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ പ്രഖ്യാപിച്ചത്. പരമാവധി 7000 രൂപയായിരിക്കും ബോണസ്.

സഹകരണ സംഘങ്ങളുടെ ലാഭ നഷ്ടം നോക്കാതെ ജീവനക്കാര്‍ക്ക് ബോണസ് നല്‍കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൊവിഡ് പ്രതിസന്ധിക്കിടയിലും കേരളത്തിലെ സഹകരണ മേഖലയിലെ ഒരു ലക്ഷത്തിലധികം പേര്‍ക്ക് ബോണസ് ആനുകൂല്യം ലഭിക്കും. അപ്പക്‌സ് സഹകരണ സംഘങ്ങള്‍ മുതല്‍ പ്രാഥമിക സഹകരണ സംഘങ്ങളില്‍ വരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബോണസ് ലഭിക്കും.

സഹകരണ സംഘങ്ങളിലെ റെഗുലര്‍ ജീവനക്കാര്‍, ശമ്പള സ്‌കെയില്‍ ഓപ്റ്റ് ചെയ്തിട്ടുള്ള പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍, നീതി സ്റ്റോര്‍, നീതി മെഡിക്കല്‍ സ്‌റ്റോര്‍ എന്നിവിടങ്ങളിലെ താല്‍ക്കാലിക ജീവനക്കാര്‍, നിക്ഷേപ, വായ്പ കളക്ഷന്‍ ജീവനക്കാര്‍, കമ്മിഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന അപ്രൈസര്‍മാര്‍ എന്നിവര്‍ക്ക് ബോണസ് ലഭിക്കും.

എല്ലാ ജീവനക്കാര്‍ക്കും ഉത്സവകാലത്ത് ബോണസ് നല്‍കുന്നതിന് ആവശ്യമായ സര്‍ക്കുലര്‍ പുറപ്പെടുവിച്ചതായും മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News