ഇത്തരം ആരോഗ്യ പ്രശ്‌നമുള്ളവര്‍ ബദാം കഴിക്കരുത്; കിട്ടുക എട്ടിന്റെ പണി; സൂക്ഷിക്കുക !

ശരീരത്തിനും ആരോഗ്യത്തിനും നിരവധി ഗുണം ചെയ്യുന്ന ഒന്നാണ് ബദാം. ഇത് വെറുതെ കഴിക്കുന്നതും വെള്ളത്തിലിട്ട് കുതിര്‍ത്ത് കഴിക്കുന്നതും ഒരുപാട് നല്ലതാണ്.

ബദാമില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍, ധാതുക്കളായ മഗ്‌നീഷ്യം, സിങ്ക് എന്നിവ അടങ്ങിയിരിക്കുന്നു. ബദാമില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ ഇ കൊവിഡ് രോഗത്തിന്റെ ആഘാതം ശ്വാസകോശത്തിനുണ്ടാക്കുന്ന കേടുപാടുകള്‍ പരിഹരിക്കാന്‍ സഹായിക്കുന്നു.

ബദാം പരിപ്പില്‍ കൊഴുപ്പുണ്ടെങ്കിലും അത് മോണോസാച്ചുറേറ്റഡ് കൊഴുപ്പ് ആണ്. ഇത് കൊളസ്ട്രോള്‍ കുറയ്ക്കാനും ചീത്ത കൊളസ്ട്രോള്‍ ഓക്സീകരണത്തിനു വിധേയമാകാതിരിക്കാനും സഹായിക്കുന്നു. കൊളസ്ട്രോളിന് ഓക്സീകരണം നടക്കുന്നതുമൂലമാണ് ദോഷകാരികളായ പദാര്‍ഥങ്ങള്‍ ഉണ്ടായി ധമനികള്‍ക്കു നാശമുണ്ടാകുന്നത്.

എങ്കിലും ഇത് അമിതമായി കഴിക്കുന്നതു നല്ലതല്ല. ബദാം പ്രതിരോധ ശേഷി നല്‍കുമെങ്കിലും നട്സ് അലര്‍ജിയുള്ളവരില്‍ ഇത് അലര്‍ജി കാരണമാകും. ചിലരില്‍ ബദാം കഴിയ്ക്കുന്നത് അലര്‍ജിയ്ക്കു കാരണമാകും. പ്രത്യേകിച്ചു നട്സ് അലര്‍ജിയുള്ളവര്‍ക്ക്.

ചര്‍മത്തില്‍ തടിപ്പും ചുവപ്പും, ശ്വസിയ്ക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ലക്ഷണങ്ങള്‍. നട്സ് വിഭാഗത്തില്‍ പെട്ടവയില്‍ കൃത്യമായി വൃത്തിയാക്കിയില്ലെങ്കില്‍ ബാക്ടീരിയകള്‍ വളരുന്നതിന് സാധ്യതയേറെയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News