മണ്ണിടിച്ചിലില്‍ ചൈനാബ് നദിയുടെ ഒഴുക്ക് നിലച്ചു… സമീപ പ്രദേശങ്ങളില്‍ തടാകം…

മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ ചെനാബ് നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടു. സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടതോടെ സമീപ പ്രദേശങ്ങളിലേക്ക് വെള്ളം കയറി വലിയ തടാകം രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മുന്‍കരുതലെന്ന നിലയില്‍ പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെയാണ് ലാഹുല്‍ സ്പിറ്റിയിലെ നാല്‍ഡ ഗ്രാമത്തിന് സമീപമുള്ള പര്‍വതത്തിന്റെ താഴ്വാരത്തില്‍ മണ്ണിടിച്ചിലുണ്ടായത്. മലയുടെ ഒരുഭാഗം ഒന്നാകെ ഇടിഞ്ഞ് ചെനാബ് നദിയിലേക്ക് പതിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. അപകടത്തില്‍ ജീവഹാനിയോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ദുരന്ത നിവാരണ സേനയും പ്രദേശത്ത് എത്തിയിട്ടുണ്ട്. പ്രദേശത്തെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യാനായി ജില്ലാ ഭരണകൂടം ഹെലികോപ്റ്ററില്‍ നിരീക്ഷണം നടത്തി വരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News