സംസ്ഥാനത്ത് പൊലീസ് ഡ്രോണ്‍ ഫോറന്‍സിക് ലാബിനും ഗവേഷണ കേന്ദ്രത്തിനും തുടക്കം

സംസ്ഥാനത്ത് പൊലീസ് ഡ്രോൺ ഫോറൻസിക് ലാബിനും ഗവേഷണ കേന്ദ്രത്തിനും തുടക്കമായി. സൈബർ ഡോമിന് കീ‍ഴിലാണ് ഇവയുടെ പ്രവർത്തനം. പുതിയ സംവിധാനത്തിലൂടെ വിവിധതരം ഡ്രോണുകളും അവയുടെ അവശിഷ്ടങ്ങളും വിലയിരുത്തി പശ്ചാത്തല വിവരങ്ങൾ ശേഖരിക്കാൻ സഹായിക്കും.

ചാരവൃത്തിക്കും കളളക്കടത്തിനും മാത്രമല്ല ഭീകരവാദം പോലെയുളള ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കും ഡ്രോണുകൾ വ്യാപകമായി ഉപയോഗിക്കുന്നത് പൊലീസിനും മറ്റ് സുരക്ഷാ ഏജൻസികൾക്കും വെല്ലുവിളി ഉണ്ടാക്കുന്നതാണ്. ഈ ഘട്ടത്തിലാണ് തിരുവനന്തപുരത്ത് പൊലീസ് ഡ്രോൺ ഫോറൻസിക് ലാബിനും ഗവേഷണ കേന്ദ്രത്തിനും സംസ്ഥാനത്ത് തുടക്കമായത്. മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ സംവിധാനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. നിലവിലെ വെല്ലുവിളികൾ വിജയകരമായി തരണം ചെയ്യുന്നതിനാണ് കേരളാ പൊലീസ് മുൻഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സൈബർ ഡോമിൻറെ കീഴിൽ നിലവിൽ വരുന്ന ഈ സംവിധാനം വിവിധതരം ഡ്രോണുകളും അവയുടെ അവശിഷ്ടങ്ങളും വിലയിരുത്തി പശ്ചാത്തലവിവരങ്ങൾ ശേഖരിക്കാൻ സഹായിക്കും.

ഡ്രോണിൻറെ മെമ്മറി, സോഫ്റ്റ് വെയർ, ഹാർഡ് വെയർ, സഞ്ചരിച്ച വഴി മുതലായവയും ഇതിലൂടെ മനസിലാക്കാൻ കഴിയും. ക്രമസമാധാന പാലനത്തിനും ജനക്കൂട്ട നിയന്ത്രണത്തിനും ആവശ്യമുളള ഡ്രോണുകൾ സ്വന്തമായി വികസിപ്പിക്കാനും കേരളാ പൊലീസ് ലക്ഷ്യമിടുന്നുണ്ട്. ഡ്രോണുകളുടെ പ്രദർശനവും എയർഷോയും ഉദ്ഘാടനത്തിനൊപ്പം നടന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here