രണ്ട് തലയുള്ള മൂര്‍ഖന്‍ പാമ്പ്… കണ്ണുതള്ളി നാട്ടുകാര്‍..

രണ്ട് തലയുള്ള മൂര്‍ഖന്‍ പാമ്പിനെ കണ്ട് അമ്പരന്നിരിക്കുകയാണ് ഡെറാഡൂണിലെ മൃഗശാലയിലെ ആളുകള്‍. കഴിഞ്ഞ ദിവസം പിടികൂടിയ മൂര്‍ഖന്‍ പാമ്പിനാണ് രണ്ടുതല കണ്ടെത്തിയത്.

ഡെറാഡൂണിലെ പ്രശസ്തനായ പാമ്പുപിടുത്തക്കാരന്‍ ആദില്‍ മിശ്രയാണ് രണ്ടുതലയുള്ള പാമ്പിനെ പിടികൂടിയത്. ഒന്നരടി നീളമുണ്ട് ഈ അപൂര്‍വ്വ മൂര്‍ഖന്.

ഡെറാഡൂണിലെ വികാസ് നഗറിലെ വ്യവസായ സ്ഥാപനങ്ങളുടെ സമീപത്തുവച്ചാണ് അപൂര്‍വ ഇനം മൂര്‍ഖനെ കണ്ടെത്തിയത്. ഇക്കാര്യം വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഡിഎഫ്ഒയുടെ നിര്‍ദേശത്തെതുടര്‍ന്നാണ് പാമ്പ് പിടുത്തക്കാരന്‍ ആദില്‍ പാമ്പിനെ പിടികൂടുകയായിരുന്നു.

കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെയുള്ള പാമ്പ്പിടുത്ത ജീവിതത്തില്‍ ഇത്തരത്തിലുള്ള പാമ്പിനെ കണ്ടിട്ടില്ലെന്നും ആദ്യമായിട്ടാണ് ആപൂര്‍വ ഇനം മൂര്‍ഖനെ പിടികൂടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News