ക്ഷീര കര്‍ഷകര്‍ക്ക് പാലിന് ഒരു രൂപ അധികം നല്‍കും: മന്ത്രി ജെ ചിഞ്ചുറാണി

ക്ഷീര കർഷകർക്ക് ഒരു ലിറ്റർ പാലിന് ഒരു രൂപ അധികം നൽകാൻ മിൽമ ആലോചിക്കുന്നതായി മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കൊവിഡുമായി ബന്ധപ്പെട്ട് ഒട്ടേറെ ആനുകൂല്യങ്ങൾ ക്ഷീര വകുപ്പും മിൽമയും കർഷകർക്ക് നൽകിയിട്ടുണ്ട്.

കർഷകരുടെ വിവിധങ്ങളായ പ്രശ്‌നങ്ങൾക്ക് മിൽമയുമായി ചേർന്ന് പരിഹാരം ഉണ്ടാക്കുവാൻ കഴിഞ്ഞിട്ടുമുണ്ട്. മലയിൻകീഴ്, മണപ്പുറം ക്ഷീരോൽപ്പാദക സംഘത്തിനായി നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ക്ഷീരകർഷകരെ സഹായിക്കുവാനും പാൽ ഉല്പാദനം വർധിപ്പിക്കുവാനുമുള്ള പ്രവർത്തനങ്ങളിലാണ് സർക്കാർ. ഒട്ടനവധി പദ്ധതികളും അതിനായി നടപ്പിലാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന പാലിന്റെ വലിയൊരു ശതമാനം വിറ്റുപോകുന്നത് വീടുകളിൽ നടക്കുന്ന വിൽപനയിലൂടെയും സഹകരണസംഘങ്ങളിൽ നിന്ന് സാധാരണക്കാർ നേരിട്ട് വാങ്ങുന്നതു വഴിയുമാണ്.

ഈ രണ്ട് മാർഗ്ഗങ്ങളിയൂടെയും വാങ്ങുന്ന പാലിന്റെ അളവ് നോക്കിയാൽ മാത്രമേ സംസ്ഥാനത്ത് മൊത്തം ഉത്പാദിപ്പിക്കുന്ന പാലിന്റെ കണക്ക് ലഭ്യമാവൂ. ഇതിനുളള നടപടികൾ പുരോഗമിക്കുകയാണ്. ഇതു പൂർത്തിയായാൽ ക്ഷീര മേഖലയിലെ സ്വയംപര്യാപ്തത എന്ന വലിയ ലക്ഷ്യത്തിലേക്ക് നമുക്കു വേഗത്തിൽ എത്താൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News