സംസ്ഥാനത്ത് കേരള ട്രൈബൽ പ്ലസ് പദ്ധതി നടപ്പാക്കി വരുന്നു: മന്ത്രി കെ രാധാകൃഷ്ണൻ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നൂറ് ദിനം തൊഴിൽ നൽകുന്നതിന് പുറമെ നൂറ് അധിക തൊഴിൽ നൽകുന്നതിനായി സംസ്ഥാന സർക്കാർ കേരള ട്രൈബൽ പ്ലസ് പദ്ധതി നടപ്പാക്കി വരുന്നതായി മന്ത്രി കെ രാധാകൃഷ്ണൻ. ഇതിലൂടെ കൂടുതൽ തൊഴിൽ ദിനങ്ങൾ ഉറപ്പു വരുത്തി സാമൂഹിക സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ കഴിയുന്നു. മുൻ സാമ്പത്തിക വർഷം പദ്ധതി നടപ്പിലാക്കിയ കുടിശ്ശിക തീർക്കുന്നതിനു വേണ്ടി 14 കോടി രൂപ അനുവദിച്ചു നൽകി.

സംസ്ഥാനത്ത് പട്ടികവർഗ്ഗ വിഭാഗത്തിന് ശരാശരി തൊഴിൽ ദിനങ്ങൾ 90.47 ശതമാനമാണ്. ഇതിലൂടെ തൊഴിൽ നൽകിയതിലൂടെ സംസ്ഥാനം ദേശീയ തലത്തിൽ മികച്ച നേട്ടം കൈവരിച്ചിരിക്കുന്നു.

ട്രൈബൽ പ്ലസ് പദ്ധതിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ എംഎൽഎമാരായ വി ആർ സുനിൽ കുമാർ , പി.എസ്.സുപാൽ, വാഴൂർ സോമൻ , സി സി മുകുന്ദൻ എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി കെ രാധാകൃഷ്ണൻ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News