തലയറുത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ചു, ശരീരഭാഗങ്ങള്‍ അറുത്തുമാറ്റി ഉടല്‍ മാത്രം കിടക്കയിലും; അച്ഛനെ കുത്തിക്കൊലപ്പെടുത്തി മകന്‍; നാടിനെ നടുക്കി കൊലപാതകം

അച്ഛനെ കൊലപ്പെടുത്തി തല ഫ്രിഡ്ജില്‍ സൂക്ഷിച്ച് മകന്‍. തല ഒരു പ്ലെയ്റ്റില്‍ സൂക്ഷിച്ച നിലയില്‍ ഫ്രിഡ്ജിലും ശരീരഭാഗങ്ങള്‍ അറുത്തുമാറ്റി ഉടല്‍ മാത്രം കിടക്കയിലും കണ്ടെത്തുകയായിരുന്നു. പെന്‍സില്‍വേനിയയിലെ ലന്‍കാസ്റ്ററില്‍ കഴിഞ്ഞദിവസമാണ് ക്രൂരമായ കൊലപാതകം നടന്നത്.

67 കാരനായ പിതാവ് ഡൊണാള്‍ഡ് മെഷിയെ 32 കാരനായ ഡൊണാള്‍ഡ് മെഷി ജൂനിയര്‍ ആണ് ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ മകനെ പൊലീസ് അറസ്റ്റ്‌ചെയുതു. പിതാവിനെ കൊലപ്പെടുത്തിയ കാരണം വ്യക്തമല്ല.

ആക്രമണ സമയത്ത് വീട്ടില്‍ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നും വ്യക്തമല്ല. സംഭവത്തില്‍ പ്രതിയെ ലങ്കാസ്റ്റര്‍ കൗന്‍ഡി ജയിലിലടച്ചു. ബുധനാഴ്ച രാവിലെ 8.50 ന് വെസ്റ്റ് സ്ട്രൊബറി സ്ട്രീറ്റിലെ ഒരു വീട്ടില്‍ നിന്നും പൊലീസിന് വന്ന ഫോണ്‍കോളാണ് സംഭവം പുറലോകത്തെ അറിയിച്ചത്.

സംഭവം ഇങ്ങനെ:

ഒരു സ്ത്രീ പൊലീസിനെ വിളിച്ച് തങ്ങളുടെ കുടുംബാംഗമായ ഡൊണാള്‍ഡിനെ കാണുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ മകന്‍ തന്നെയാണ് പിതാവിന്റെ തല ഫ്രീസറിലുണ്ടെന്നും, ശരീരം കിടക്കയിലുണ്ടെന്നും ബന്ധുക്കളോട് പറഞ്ഞത്.

പൊലീസ് സ്ഥലത്തെത്തി പ്രതിയേയും കൂട്ടി ഫ്രീസര്‍ പരിശോധിച്ചപ്പോള്‍ ഒരു പ്ലേറ്റില്‍ തല, ശരീരഭാഗങ്ങള്‍ അറുത്തുമാറ്റി ഉടല്‍ മാത്രം കിടക്കയിലും കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ചയാണ് പിതാവിനെ കത്തി ഉപയോഗിച്ചു കുത്തി കൊലപ്പെടുത്തി വാള്‍കൊണ്ടു ഉടല്‍ ഒഴികെ എല്ലാം അറുത്തു മാറ്റിയതെന്ന് മകന്‍ പറഞ്ഞതായി പൊലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പിന്നീട് ട്രാഷ് കാനില്‍ നിക്ഷേപിച്ചുവെന്നും എന്നാല്‍ ബുധനാഴ്ച ട്രാഷ് കാനില്‍ നിന്നും ഉടല്‍ മാത്രം എടുത്തു ബെഡിലും തല ഫ്രീസറിലും വെക്കുകയായിരുന്നുവെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News