മലപ്പുറത്ത് കുത്തനെ ഉയര്‍ന്ന് ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക്; 3,010 പേര്‍ക്ക് കൊവിഡ്

മലപ്പുറം ജില്ലയില്‍ ഇന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കുള്‍പ്പടെ 3,010 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതില്‍ 2,961 പേര്‍ക്ക് രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 39 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് വൈറസ് ബാധയുണ്ടായത്. കൂടാതെ വിദേശത്ത് നിന്നും ജില്ലയിലെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 17.54 ശതമാനമാണ് ജില്ലയിലെ ഈ ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

2,167 പേര്‍ രോഗ വിമുക്തരായതോടെ ജില്ലയില്‍ കോവിഡ് ഭേദമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 4,14,265 ആയി. 1,741 പേരാണ് ജില്ലയില്‍ ഇതുവരെ കോവിഡ് ബാധിതരായി മരിച്ചത്.

73,701 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 31,234 പേര്‍ വിവിധയിടങ്ങളിലായി ചികിത്സയില്‍ കഴിയുന്നു. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 818 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 404 പേരും 164 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്.

തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 409 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (2021 ഓഗസ്റ്റ് 13) പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവരുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 19
ആലങ്കോട് 17
ആലിപ്പറമ്പ് 17
അമരമ്പലം 27
ആനക്കയം 20
അങ്ങാടിപ്പുറം 25
അരീക്കോട് 31
ആതവനാട് 22
ഊരകം 10
ചാലിയാര്‍ 25
ചീക്കോട് 32
ചേലേമ്പ്ര 14
ചെറിയമുണ്ടം 23
ചെറുകാവ് 27
ചോക്കാട് 16
ചുങ്കത്തറ 40
എടക്കര 31
എടപ്പറ്റ 21
എടപ്പാള്‍ 38
എടരിക്കോട് 08
എടവണ്ണ 41
എടയൂര്‍ 35
ഏലംകുളം 36
ഇരിമ്പിളിയം 13
കാലടി 10
കാളികാവ് 47
കല്‍പകഞ്ചേരി 24
കണ്ണമംഗലം 12
കരുളായി 20
കരുവാരക്കുണ്ട് 40
കാവനൂര്‍ 28
കീഴാറ്റൂര്‍ 27
കീഴുപറമ്പ് 18
കോഡൂര്‍ 18
കൊണ്ടോട്ടി 35
കൂട്ടിലങ്ങാടി 46
കോട്ടക്കല്‍ 32
കുറുവ 24
കുറ്റിപ്പുറം 45
കുഴിമണ്ണ 29
മക്കരപ്പറമ്പ് 32
മലപ്പുറം 55
മമ്പാട് 21
മംഗലം 08
മഞ്ചേരി 88
മങ്കട 28
മാറാക്കര 30
മാറഞ്ചേരി 31
മേലാറ്റൂര്‍ 23
മൂന്നിയൂര്‍ 18
മൂര്‍ക്കനാട് 80
മൂത്തേടം 41
മൊറയൂര്‍ 38
മുതുവല്ലൂര്‍ 09
നന്നമ്പ്ര 25
നന്നംമുക്ക് 11
നിലമ്പൂര്‍ 33
നിറമരുതൂര്‍ 34
ഒതുക്കുങ്ങല്‍ 11
ഒഴൂര്‍ 25
പള്ളിക്കല്‍ 32
പാണ്ടിക്കാട് 27
പരപ്പനങ്ങാടി 29
പറപ്പൂര്‍ 19
പെരിന്തല്‍മണ്ണ 28
പെരുമണ്ണ ക്ലാരി 07
പെരുമ്പടപ്പ് 14
പെരുവള്ളൂര്‍ 04
പൊന്മള 17
പൊന്മുണ്ടം 12
പൊന്നാനി 47
പൂക്കോട്ടൂര്‍ 28
പോരൂര്‍ 18
പോത്തുകല്ല് 31
പുലാമന്തോള്‍ 75
പുളിക്കല്‍ 26
പുല്‍പ്പറ്റ 26
പുറത്തൂര്‍ 14
പുഴക്കാട്ടിരി 36
താനാളൂര്‍ 69
താനൂര്‍ 24
തലക്കാട് 20
തവനൂര്‍ 29
താഴേക്കോട് 23
തേഞ്ഞിപ്പലം 08
തെന്നല 05
തിരുനാവായ 15
തിരുവാലി 28
തൃക്കലങ്ങോട് 69
തൃപ്രങ്ങോട് 51
തുവ്വൂര്‍ 15
തിരൂര്‍ 31
തിരൂരങ്ങാടി 23
ഊര്‍ങ്ങാട്ടിരി 23
വളാഞ്ചേരി 22
വളവന്നൂര്‍ 49
വള്ളിക്കുന്ന് 29
വട്ടംകുളം 15
വാഴക്കാട് 44
വാഴയൂര്‍ 14
വഴിക്കടവ് 53
വെളിയങ്കോട് 43
വേങ്ങര 43
വെട്ടത്തൂര്‍ 30
വെട്ടം 20
വണ്ടൂര്‍ 40

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News