ഏത് ദൗത്യവും വിജയത്തിലെത്തിക്കും ലോകഫുട്ബോളിലെ ഉരുക്കു വനിത

ലോകഫുട്ബോളിലെ ഏറ്റവും ശക്തയായ ലോകഫുട്ബോളിലെയാണ് മാരിന ഗ്രാനോവ്സ്കായ. ഒത്തിരി വമ്പൻ താരങ്ങളെ ഇംഗ്ലീഷ് ക്ലബ്ബ് ചെൽസി ടീമിലെത്തിച്ചപ്പോൾ ചരടുവലിച്ചത് എക്സിക്യൂട്ടീവ് ഡയറക്ടറായ ഈ 46 കാരിയാണ്.

ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ഇംഗ്ലീഷ് ക്ലബ്ബ് ചെൽസിക്ക് നാടെങ്ങും അനവധി ആരാധകർ ഉണ്ട്. ജർമൻകാരനായ തോമസ് ടുഷെൽ പരിശീലകനായ നീലപ്പട സമീപകാലത്ത് സ്വന്തമാക്കിയത് ഒട്ടനവധി നേട്ടങ്ങളാണ്.

റഷ്യൻ ശതകോടീശ്വരൻ റോമൻ അബ്രമോവിച്ചാണ് ക്ലബ്ബിന്റെ ഉടമ. ക്ലബ്ബ് ഫുട്ബോളിലെ ട്രാൻസ്ഫർ വിൻഡോ കാലത്ത് ഇപ്പോൾ കാൽപന്ത് കളി ലോകം ചർച്ച ചെയ്യുന്നത് ഒരു  റഷ്യൻ വനിതയെക്കുറിച്ചാണ്. പേര് മാരിന ഗ്രാനോവ്സ്കായ.

റോമൻ അബ്രമോവിച്ചിന്റെ വിശ്വസ്തയായ മാരിനയാണ് ചെൽസി സമീപകാലത്ത് നടത്തിയ വമ്പൻ ട്രാൻസ്ഫറുകൾക്കെല്ലാം ചുക്കാൻ പിടിച്ചത്.കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ക്ലബ്ബ് ആസ്ഥാനമായ സ്റ്റാംഫോർഡ്ബ്രിജിൽ ഉണ്ട് ഈ 46 കാരി.

തിയാഗോ സിൽവ, എഡ്വാർഡ് മെൻഡി, ഹക്കിം സിയെക്ക്, ബെൻ ചിൽവെൽ, ടിമോ വെർണർ, കായ് ഹവേർട്സ്, റൊമേലു ലുക്കാക്കു തുടങ്ങി മിന്നും താരങ്ങളെ ചെൽസി അണിയിലെത്തിച്ചതിന്റെ സൂത്രധാര എക്സിക്യൂട്ടീവ് ഡയറക്ടറായ മാരിനയാണ്.

ഇംഗ്ലീഷ് ക്ലബ്ബ് ഫുട്ബോളിലെ അയേൺ ലേഡി’ എന്നാണ് ഈ റഷ്യക്കാരിക്കുള്ള വിശേഷണം. ചെൽസിയുടെ വിജയ ഫോർമുല മാറ്റിയെഴുതാൻ മാരിനയ്ക്ക് സാധിച്ചു. 2014ൽ റോൺ ഗൗർലെ വിരമിച്ച ഒഴിവിലാണ് പ്രധാന ചുമതലയിലേക്ക് മാരിന എത്തുന്നത്.

ഏറ്റെടുക്കുന്ന ഏത് ശ്രമകരമായ ദൗത്യവും വിജയത്തിലെത്തിക്കാനുള്ള മാരിനയുടെ നയചാതുര്യത്തിൽ അബ്രമോവിച്ചിന് വിശ്വാസം നൂറിൽ നൂറാണ്. അതാണ് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ചെൽസിയുടെ പരിശീലകർ പലകുറി മാറിയെങ്കിലും മാരിനയെന്ന മുഖ്യ ചുമതലക്കാരിയുടെ സ്ഥാനത്തിന് മാത്രം മാറ്റമില്ലാത്തത്.

പ്രീമിയർ ലീഗ് സീസണ് കിക്കോഫായതോടെ മാരിനയും തിരക്കിലാണ്. കിരീടം തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടുള്ള ചെൽസിയുടെ അണിയറ നീക്കങ്ങൾ വിജയത്തിലെത്തിക്കാൻ, ഉറച്ച് തന്നെയാണ് ഈ ഉരുക്കു വനിത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News