രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിരോധനം

രാജ്യത്ത് സെപ്റ്റംബര്‍ 30 മുതല്‍ 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 2022 ഡിസംബര്‍ 31 മുതല്‍ 120 മൈക്രോണിന് മുകളിലുള്ള കാരി ബാഗുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ 50 മൈക്രോണ്‍ ആണ് അനുവദിച്ചിട്ടുള്ളത്. നിരോധനം കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന തലങ്ങളില്‍ കര്‍മ്മ സമിതി രൂപീകരിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഘട്ടങ്ങളായി നിരോധിക്കുമെന്നും ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് ഇയര്‍ ബഡ്, ബലൂണ്‍ സ്റ്റിക്കുകള്‍, മിഠായി സ്റ്റിക്ക്, ഐസ്‌ക്രീം സ്റ്റിക്ക്, പ്ലാസ്റ്റിക് പതാക, പ്ലാസ്റ്റിക് കപ്പുകള്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍, സ്പൂണ്‍ തുടങ്ങിയവ 2022 ജൂലൈ മുതല്‍ നിരോധിക്കുമെന്നും കേന്ദ്രം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉത്പാദനം, ഇറക്കുമതി, സംഭരണം, വിതരണം, വില്‍പന എന്നിവ നിരോധിക്കാനുള്ള പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് അമെന്‍ഡ്മെന്റ് റൂള്‍സ് 2021 കേന്ദ്രം പുറത്തിറക്കി. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം പുതുക്കിയ പ്ലാസ്റ്റിക് നിര്‍മാര്‍ജന ചട്ടങ്ങള്‍ പ്രകാരമാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News