മൂക്കിലൊഴിക്കുന്ന കൊവിഡ് വാക്‌സിൻ പരീക്ഷണം വിജയം; അടുത്ത ഘട്ട പരീക്ഷണത്തിന് അനുമതി 

ഭാരത് ബയോടെക് വികസിപ്പിച്ച കൊവിഡ് നേസൽ വാക്സിന്റെ പരീക്ഷണം വിജയകരം. രണ്ടാം ഘട്ട ട്രയൽ പരീക്ഷണത്തിനും മൂന്നാം ഘട്ട ട്രയൽ പരീക്ഷണത്തിനും ഇതോടെ അനുമതി ലഭിച്ചു.

രാജ്യത്ത് 2-3 ഘട്ട പരീക്ഷണത്തിന് അനുമതി ലഭിക്കുന്ന ആദ്യ ഇൻട്ര നാസൽ വാക്‌സിൻ ആണിത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയമാണ് വാക്‌സിന് പരീക്ഷണ അനുമതി ലഭിച്ച വിവരം പുറത്ത് വിട്ടത്.

നാസൽ വാക്‌സിന്റെ ഒന്നാം ഘട്ട പരീക്ഷണം 18 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്കാണ് നടന്നത് .ഒന്നാം ഘട്ട പരീക്ഷണത്തിൽ വാക്‌സിൻ കൊവിഡ് പ്രതിരോധത്തിൽ മികച്ച ഫലം കണ്ടെത്തിയിരുന്നു. നാസൽ വാക്‌സിൻ സുരക്ഷിതമാണെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News