അവയവദാനത്തിന്റെ മഹത്വവും പ്രാധാന്യവും സമൂഹത്തില്‍ പ്രചരിപ്പിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാമെന്ന് മുഖ്യമന്ത്രി

മനുഷ്യര്‍ക്ക് മാത്രം സാധ്യമായ ഏറ്റവും മഹത്തായ പ്രവൃത്തികളിലൊന്നാണ് അവയവദാനമെന്നും അവയവദാനത്തിന്റെ മഹത്വവും പ്രാധാന്യവും സമൂഹത്തില്‍ പ്രചരിപ്പിക്കുമെന്ന് പ്രതിജ്ഞയെടുക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

മാരക രോഗാവസ്ഥകള്‍ നേരിടുന്ന ഒരുപാടാളുകളെ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരാന്‍ അതുവഴി നമുക്ക് സാധിക്കും. അവയവദാനത്തെ പ്രോല്‍സാഹിപ്പിക്കുകയും അതു മികച്ച രീതിയില്‍ നിര്‍വഹിക്കപ്പെടാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യുക എന്നത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയമാണ്.

ജാതി, മത, സാമ്പത്തിക വൈജാത്യങ്ങളൊന്നും ബാധിക്കാതെ എല്ലാവര്‍ക്കും ഒരുപോലെ പ്രാപ്യമായ വിധത്തില്‍ അവയവദാനം നടക്കുക എന്നതും അനിവാര്യമാണെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ:

ഇന്ന് ലോക അവയവദാന ദിനമാണ്. മനുഷ്യർക്ക് മാത്രം സാധ്യമായ ഏറ്റവും മഹത്തായ പ്രവൃത്തികളിലൊന്നാണ് അവയവദാനം. മാരക രോഗാവസ്ഥകൾ നേരിടുന്ന ഒരുപാടാളുകളെ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരാൻ അതുവഴി നമുക്ക് സാധിക്കും. അവയവദാനത്തെ പ്രോൽസാഹിപ്പിക്കുകയും അതു മികച്ച രീതിയിൽ നിർവഹിക്കപ്പെടാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യുക എന്നത് എൽ.ഡി.എഫ് സർക്കാരിൻ്റെ നയമാണ്. ജാതി, മത, സാമ്പത്തിക വൈജാത്യങ്ങളൊന്നും ബാധിക്കാതെ എല്ലാവർക്കും ഒരുപോലെ പ്രാപ്യമായ വിധത്തിൽ അവയവദാനം നടക്കുക എന്നതും അനിവാര്യമാണ്.

ഈ ലക്ഷ്യങ്ങൾ വിജയകരമായി നിറവേറ്റി കേരളത്തിൻ്റെ അഭിമാനമായി മാറിയിരിക്കുകയാണ് സംസ്ഥാനത്തെ മരണാന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്‌വര്ക്ക് ഫോര് ഓര്ഗണ് ഷെയറിംഗ് (KNOS) അഥവാ മൃതസജ്ജീവനി. സംസ്ഥാനത്ത് ഇതുവരെ മൃതസജ്ജീവനി പദ്ധതി വഴി 323 പേരിലൂടെ 913 പേര്ക്ക് മരണാനന്തര അവയവങ്ങള് ദാനം ചെയ്യാൻ സാധിച്ചു. കോവിഡ് മഹാമാരി കാലത്ത് അവയവദാന പ്രക്രിയയ്ക്ക് നിരവധി പ്രതിബന്ധങ്ങള് ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം തരണം ചെയ്തുകൊണ്ട് കഴിഞ്ഞ വര്ഷം 21 പേരിലൂടെ 70 പേര്ക്കും ഈ വര്ഷം 6 പേരിലൂടെ 16 പേര്ക്കുമാണ് പുതുജീവിതം ലഭിച്ചത്.

മലയാളികൾക്ക് മാത്രമല്ല, അഫ്ഗാന് സ്വദേശിയായ സൈനികനും കസാഖിസ്ഥാൻകാരിയായ പെണ്കുട്ടിക്കും വരെ അവയവങ്ങൾ ദാനം ചെയ്യാൻ ഈ പദ്ധതി വഴി നമുക്കു സാധിച്ചു. ഇത്തരത്തിൽ മനുഷ്യജീവനുകൾ രക്ഷിക്കാനായി മരണപ്പെട്ട പ്രിയജനങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യാൻ മുൻകൈയെടുക്കുന്ന കുടുംബങ്ങളുടെ മഹത്വമാണ് മൃതസജ്ജീവനി പദ്ധതിയുടെ വിജയത്തിൻ്റെ അടിസ്ഥാനം.

അവയവദാന പ്രക്രിയ കൂടുതല് കാര്യക്ഷമമാക്കുന്നതിനായി കേരള ഓര്ഗണ് ട്രാന്സ്പ്ലാന്റ് സൊസൈറ്റി (കെ-സോട്ടോ) രൂപീകരിക്കാൻ പോവുകയാണ്. ഇതുവഴി ജീവിച്ചിരിക്കുന്നവരുടെ അവയവദാനവും മരണാനന്തര അവയവദാനവും ഒരു കുടക്കീഴില് കൊണ്ടുവരാൻ സാധിക്കും. ഇന്ന് ലോക അവയവദാന ദിനത്തിൽ അവയവദാനത്തിൻ്റെ മഹത്വവും പ്രാധാന്യവും സമൂഹത്തിൽ പ്രചരിപ്പിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. അതുവഴി കൂടുതൽ ആളുകൾ ആ സന്ദേശം ഏറ്റെടുക്കാനും ഒരുപാടു പേരുടെ ജീവൻ രക്ഷിക്കാനും നമുക്ക് സാധിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News