മതത്തിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നവരേ ഇത് കാണൂ…വീട്ടമ്മയുടെ സംസ്‌കാരച്ചടങ്ങ് ക്രിസ്ത്യന്‍ പള്ളിയില്‍ ഹിന്ദു ആചാരപ്രകാരം നടത്തി മതസൗഹാര്‍ദ മാതൃക

മതത്തിന്റെ പേരില്‍ വിവാദങ്ങളും ഒട്ടേറെ ചര്‍ച്ചകളും കത്തിപ്പടരുന്ന ഈ സാഹചര്യത്തില്‍ ഇതാ നന്മയുടെ മതസൗഹാര്‍ദ മാതൃക. വീട്ടുവളപ്പില്‍ സംസ്‌കരിക്കാന്‍ സ്ഥലമില്ലാത്തതുകൊണ്ട് വീട്ടമ്മയുടെ സംസ്‌കാരച്ചടങ്ങ് ക്രിസ്ത്യന്‍ പള്ളിയില്‍ ഹിന്ദു ആചാരപ്രകാരം നടത്തിയാണ് മഹത്തായ മാതൃക തെളിച്ചത്.

രാമങ്കരി സ്വദേശിനിയായ ഓമനയുടെ (63) സംസ്‌കാരമാണു രാമങ്കരി സെന്റ് ജോസഫ്‌സ് പള്ളിയില്‍ ഹൈന്ദവ ആചാരപ്രകാരം നടത്തിയത്. സ്ഥലപരിമിതി മൂലം ഓമനയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കാന്‍ സാധിച്ചില്ല. തങ്ങളുടെ ദയനീയാവസ്ഥ കുടുംബം സമീപത്തെ പള്ളിയിലെ വികാരി ഫാദര്‍ വര്‍ഗീസ് മതിലകത്തുകുഴിയെ അറിയിച്ചു. അദ്ദേഹം പാരിഷ് കൗണ്‍സില്‍ അംഗങ്ങളെയും ട്രസ്റ്റിമാരെയും മറ്റു ഭാരവാഹികളെയും വിവരം അറിയിച്ചു. തുടര്‍ന്ന് ഓമനയെ പള്ളിയില്‍ സംസ്‌കരിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

പള്ളിയുടെ സെമിത്തേരിയില്‍ത്തന്നെ ഹൈന്ദവ ആചാരപ്രകാരം ചടങ്ങുകള്‍ നടത്താനും മൃതദേഹം ദഹിപ്പിക്കാനും പ്രത്യേകം സൗകര്യം പള്ളി അധികൃതര്‍ നല്‍കി.

ട്രസ്റ്റിമാരായ ജോമോന്‍ പത്തില്‍ചിറ, സി.പി.ജോര്‍ജുകുട്ടി ചേന്നാട്ടുശേരി, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി റോയ് അന്‍പതില്‍ചിറ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഓമനയുടെ മക്കള്‍: ഓമനക്കുട്ടന്‍, രാധിക. മരുമക്കള്‍: ഗോപാലകൃഷ്ണന്‍, സ്മിത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News