ADVERTISEMENT
നിയമസഭാ സ്പീക്കർ എം ബി രാജേഷ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ക്ക് കൈത്തറി, ഖാദി ഓണക്കോടികള്‍ സമ്മാനിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഓണത്തോടനുബന്ധിച്ച് കൈത്തറി, ഖാദി വസ്ത്ര വില്‍പന പ്രോത്സാഹിപ്പിക്കുന്നതിനാണ് വ്യവസായ വകുപ്പ് കൈത്തറി- ഖാദി ചലഞ്ച് പ്രഖ്യാപിച്ചത്.
നിയമസഭാ കവാടത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരും എം.എല്‍.എ മാരും പങ്കെടുത്തു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവാണ് സ്പീക്കര്‍ക്കുള്ള ഓണക്കോടി സമ്മാനിച്ചത്.
സർക്കാർ റിബേറ്റ് ഉൾപ്പെടെ 40 ശതമാനം വിലക്കിഴിവ് കൈത്തറി വസ്ത്രങ്ങൾക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. 5000 രൂപയുടെ ഖാദി കിറ്റ് 2999 രൂപക്ക് ലഭിക്കും. കൊവിഡ് പ്രതിസന്ധി നേരിട്ട കൈത്തറി മേഖലയെ സഹായിക്കാൻ ഓണക്കോടി കൈത്തറിക്കാകണമെന്ന് വ്യവസായമന്ത്രി പി.രാജീവ് അഭ്യർത്ഥിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.