കൊവിഡ് മിശ്രിത വാക്സിന്‍ ഉപയോഗിക്കുന്നതിനോട് യോജിപ്പില്ലെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

വാക്സീന്‍ മിശ്രിതത്തിന് ഞാന്‍ എതിരാണെന്നും രണ്ട് കൊവിഡ് വാക്സിനുകള്‍ മിശ്രിതപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ഡോ. സിറസ് പൂനവാല.

കഴിഞ്ഞദിവസമാണ് കൊവിഷീല്‍ഡ്, കൊവാക്സിന്‍ എന്നീ വാക്സിനുകള്‍ രണ്ട് ഡോസായി സ്വീകരിച്ചാല്‍ കൂടുതല്‍ ഫലമുണ്ടാകുമെന്ന് ഐസിഎംആര്‍ വ്യക്തമാക്കിയത്.

കൊവിഡ് മിശ്രിത വാക്സിന്‍ പ്രതീക്ഷിച്ച ഫലം പ്രതിരോധം നല്‍കിയില്ലെങ്കില്‍ ഇരു കമ്പനികളും പരസ്പരം കുറ്റപ്പെടുത്തുമെന്നും വാക്സീന്‍ മിശ്രിതപ്പെടുത്തിയാല്‍ കൂടുതല്‍ ഫലം കിട്ടുമെന്ന് കൃത്യമായ പരീക്ഷണം നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മറ്റ് വാക്സിന്റെ ഗുണമില്ലായ്മയാണ് പ്രതീക്ഷിച്ച ഫലം കിട്ടാത്തതിന്റെ കാരണമെന്ന് സിറം പറയുമെന്നും മറ്റ് കമ്പനിയും അതുതന്നെ പറയുമെന്നും ഡോ. സിറസ് പൂനവാല പറഞ്ഞു.

വാക്സീന്‍ മിശ്രിതത്തിന്റെ ആവശ്യം ഇപ്പോള്‍ ഇല്ലെന്നും ലോകമാന്യതിലക് നാഷണല്‍ അവാര്‍ഡ് സ്വീകരിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. അതേസമയം ഉത്തര്‍പ്രദേശില്‍ ആദ്യ ഡോസ് കൊവിഷീല്‍ഡും രണ്ടാം ഡോസ് കൊവാക്സിനും നല്‍കിയ 18 പേരില്‍ പ്രതിരോധ ശേഷി വര്‍ധിച്ചതായി ഐസിഎംആര്‍ വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News