അമ്പമ്പോ ഇത് ചിമ്പു തന്നെയാണോ? പുതിയ മേക്കോവര്‍ കണ്ട് അമ്പരപ്പോടെ ആരാധകര്‍

തമിഴ് നടന്‍ ചിമ്പുവിന്റെ മേക്കോവര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍മീഡിയ. വിണ്ണൈതാണ്ടി വരുവായ, അച്ചം എന്‍പത് മടമയ്യടാ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ചിമ്പുവും ഗൗതം മേനോനും എ.ആര്‍ റഹ്മാനും ഒരുമിക്കുന്ന പുതിയ ചിത്രമാണ് ‘വെന്ത് തനിന്തത് കാട്’.

ഈ ചിത്രത്തിനുവേണ്ടിയാണ് താരംഇത്രയും മെലിഞ്ഞ് പുതിയ മേക്കോവറിലെത്തിയത്. ചിമ്പു ഈ ചിത്രത്തിനായി 15 കിലോ ഭാരം കുറച്ചെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഗ്രാമീണ പശ്ചാത്തലത്തിലുള്ള ത്രില്ലറാണ് വെന്ത് തനിന്തത് കാട്. എരിയന്ന കാടിന് മുന്നില്‍ വടിയും കുത്തി നില്‍ക്കുന്ന മെല്ലിച്ച എസ് ടി ആറിനെയാണ് ഫസ്റ്റ് ലുക്കില്‍ ഗൗതം പ്രേക്ഷകര്‍ക്കായി പങ്കുവെച്ചത്.

ചിമ്പുവിന്റെ 47ാം ചിത്രമാണിത്. വേറിട്ട ഗെറ്റപ്പിലാണ് താരം ചിത്രത്തിലെത്തുന്നത്. തിരുചെന്തൂറിലാകും സിനിമയുടെ ചിത്രീകരണം. വേല്‍സ് ഫിലിം ഇന്റര്‍നാഷണല്‍ ആണ് നിര്‍മാണം. താമരൈയാണ് ഗാനരചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News