കശ്മീരിൽ പാക് ഭീകരനെ വധിച്ച് ഇന്ത്യന്‍ സൈന്യം; സ്വാതന്ത്ര്യ ദിനത്തിൽ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി സൂചന

കശ്മീരിൽ അതിർത്തി രക്ഷാ സേന പാക് ഭീകരനെ വധിച്ചു. പതിനാറു മണിക്കൂർ നീണ്ട ആക്രമണത്തിന് ഒടുവിലാണ് സൈന്യത്തിന് നേരെ വെടിയുതിർത്ത രണ്ട് ഭീകരിൽ ഒരാളെ വധിച്ചത്. സ്വാതന്ത്ര്യ ദിനത്തിൽ കശ്മീർ ഹൈവേയിൽ ആക്രമണം നടത്താനായിരുന്നു ഭീകരുടെ പദ്ധതിയെന്ന് സൈന്യം അറിയിച്ചു. ഇവരിൽ നിന്ന് ആയുധങ്ങളും സൈന്യം കണ്ടെടുത്തിട്ടുണ്ട്.

വ്യാഴാഴ്ച ഉച്ചയോടെയാണ് ബിഎസ്എഫ് വാഹനങ്ങൾക്ക് നേരെ വെടിവയ്പ്പ് ആരംഭിച്ചത്. ജമ്മു കാശ്മീർ ശ്രീനഗർ ദേശീയ പാതയിൽ വൻ ആക്രമണത്തിന് ആണ് ഭീകരർ ലക്ഷ്യം വെച്ചിരുന്നതെന്ന് സൈന്യം അറിയിച്ചു.

ഭീകരാർ നടത്തിയ ആക്രമണത്തിൽ രണ്ട് സാധാരണക്കാർക്കും ഒരു ഉദ്യോഗസ്ഥനും പരുക്കേറ്റിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ ആണ് പാക് ഭീകരൻ കൊല്ലപ്പെട്ടത്. പൊലീസിന്‍റെ രണ്ട് ഡ്രോണുകളും ഭീകരർ വെടി വെച്ച് തകർത്തു. പതിനാറു മണിക്കൂർ നേരം ഏറ്റുമുട്ടൽ നീണ്ടു നിന്നതായി  സൈനിക വൃത്തങ്ങൾ അറിയിച്ചു.

ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് തോക്ക്, ഗ്രനേഡ്, റോക്കറ്റ് ലോഞ്ചര്‍ തുടങ്ങിയ ആയുധങ്ങള്‍ എന്നിവ പിടികൂടിയതാണ് പൊലീസ് അറിയിച്ചു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ദേശീയ പാതയിൽ ആക്രമണം നടത്താൻ ആണ് ഭീകരർ ലക്ഷ്യമിട്ടിരുന്നത്. പ്രദേശത്ത് അതിർത്തി രക്ഷാ സേനയും പൊലീസും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here