നാരങ്ങ വെള്ളം ഇനി ഇങ്ങനെ ഉണ്ടാക്കിനോക്കൂ…പൊളിക്കും..

ഏറ്റവും എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതും എല്ലാവരും എപ്പോഴും ഉണ്ടാക്കുന്നതുമായ പാനീയമാണ് നാരങ്ങാ വെള്ളം. കൊച്ചുകുട്ടികള്‍ക്ക് വരെ ഇത് ഉണ്ടാക്കാം. കുറച്ചു ചേരുവകള്‍ മതി. നല്ല തണുത്ത വെള്ളവും അരമുറി നാരങ്ങയും പിന്നെ അല്‍പം പഞ്ചസാരയോ ഉപ്പോ ചേര്‍ന്നാല്‍ നാരങ്ങാവെള്ളം റെഡി.

എന്നാല്‍ ഇനി നാരങ്ങാവെള്ളം ഉണ്ടാക്കുമ്പോള്‍ ഈ ചേരുവകള്‍കൂടി ചേര്‍ത്ത് ഒന്ന് ഉണ്ടാക്കി നോക്കൂ…വ്യത്യസ്തവും രുചികരവുമായൊരു കൂട്ട് പരിചയപ്പെടാം.

ആവശ്യമായ ചേരുവകള്‍

നാരങ്ങ 1 (വലുത്)
കശുവണ്ടി 12 എണ്ണം
ഇഞ്ചി 1 (ചെറിയ കഷ്ണം)
മാങ്ങാ പഴുത്തത് ചെറിയ കഷ്ണം
പഞ്ചസാര/തേന്‍

തയാറാക്കുന്ന വിധം

ഒരു വലിയ നാരങ്ങയുടെ നീര് എടുത്ത് മിക്‌സിയുടെ ജാറിലേക്ക് ഒഴിക്കാം. ഇതിലേക്ക് 10 മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്ത് വച്ചിരുക്കുന്ന 15 കശുവണ്ടി ഇട്ടുകൊടുക്കുക. ഇത് നന്നായി മിക്‌സിയില്‍ അടിച്ചെടുക്കുക. ഇനി ഇതിലേക്ക് ചെറിയ ഒരു ഇഞ്ചി, ചെറിയ കഷ്ണം മാങ്ങാ, ഐസ് ക്യൂബ്സ്, ആവശ്യത്തിന് പഞ്ചസാര, 2 ഗ്ലാസ്സ് വെള്ളം എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ഇവ അരിപ്പയില്‍ അരിച്ചെടുക്കുക. ഏരെ രുചികരമായ നാരങ്ങാവെള്ളം റെഡി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News