സ്വകാര്യ ബസ് മേഖലക്ക് സഹായവുമായി സംസ്ഥാന സർക്കാർ

സ്വകാര്യ ബസ് മേഖലക്ക് സഹായവുമായി സംസ്ഥാന സർക്കാർ. സ്വകാര്യ – ടൂറിസ്റ്റ് ബസുകളുടേയും കോൺട്രാക്ട് കാരേജുകളുടേയും ഏപ്രിൽ, മേയ്, ജൂൺ പാദ നികുതി ഒഴിവാക്കി.

ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ നികുതിയാണ് ഒഴിവാക്കിയിട്ടുള്ളത്. 10,000ത്തോളം ബസ് ഉടമകളാണ് ഇതുമായി ബന്ധപ്പെട്ട നികുതി ഇളവിന് മന്ത്രിക്ക് കത്ത് നല്‍കിയത്.

അതോടൊപ്പം ഓട്ടോ ടാക്‌സി തുടങ്ങിയവുടെ രണ്ടു ലക്ഷത്തിനു മുകളിലുള്ള വായ്പ്പാ ഇനത്തിലെ പലിശ സര്‍ക്കാര്‍ അടയ്ക്കും.

ടൂറിസ്റ്റ്, സ്വകാര്യ ബസുകളുടെ മൂന്ന് മാസത്തെ നികുതി ഒഴിവാക്കാന്‍ തീരുമാനമായി. ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News