സര്‍ജറി ക‍ഴിഞ്ഞ് 16-ാം ദിവസം പാടിയ ആ സൂപ്പര്‍ഹിറ്റ് ഗാനത്തെക്കുറിച്ച് സുജാത മോഹന്‍

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സുജാത. അന്നും ഇന്നും എന്നും സുജാതയുടെ ഗാനങ്ങള്‍ക്ക് ആരാധകരേറെയാണ്. ഒട്ടനവധി പ്രണയഗാനങ്ങള്‍ക്ക് ഉള്‍പ്പെടെ അന്ന് ശോഭനയ്ക്കും കാവ്യാമാധവനും മഞ്ജുവാര്യറുള്‍പ്പടെയുള്ള നടികളുടെ ഗാനങ്ങള്‍ സുജാതയുടെ മാസ്മരിക ശബ്ദത്തില്‍ പുറത്തിറങ്ങാന്‍ ഏറെ ആഗ്രഹിച്ചതും അതിന് ഭാഗ്യം ലഭിച്ചതും മലയാളികള്‍ക്കാണ്.

ഹസ്‌കി വോയ്‌സില്‍ സുജാത പാടുമ്പോള്‍ ഒരു മഞ്ഞു പെയ്യുന്ന പ്രതീതിയാണ് മനസ്സിന്. അത്രയേറെ ആരാധകരുണ്ട് സുജാതയ്ക്ക്. മകള്‍ ശ്വേത സംഗീത രംഗത്തേയ്ക്ക് കാലെടുത്തു വച്ചപ്പൊഴും സുജാതയ്ക്ക് ലഭിച്ച അതേ സ്വീകാര്യതയാണ് മലയാളികളില്‍ നിന്നും ശ്വേതയ്ക്കും ലഭിച്ചത്.

സുജാത ജനിച്ചത് സംഗീത കുടുംബത്തിലാണ്. ചെറുപ്പത്തിലെ അച്ഛനെ നഷ്ടമായ സുജാതയ്ക്ക് അമ്മയായിരുന്നു എല്ലാം. അമ്മയ്ക്ക് പിന്നാലെയായാണ് സുജാതയും ചലച്ചിത്ര മേഖലയില്‍ പിന്നണി ഗായികയായി അരങ്ങേറിയത്. കരിയറില്‍ തനിക്കേറെ പ്രിയപ്പെട്ട ഗാനങ്ങളെക്കുറിച്ച് പറയുന്നതിനിടയില്‍ മധുരനൊമ്പരക്കാറ്റിലെ ദ്വാദശിയില്‍ എന്ന ഗാനത്തെക്കുറിച്ചും സുജാത വാചാലയായിരുന്നു.

വയറിലൊരു സര്‍ജറി കഴിഞ്ഞ് 16-ാമത്തെ ദിവസമാണ് ആ ഗാനം പാടിയത്. റെക്കോര്‍ഡിംഗിന് പോവുന്ന കാര്യം അമ്മയും മോഹനും മാത്രമേ അറിഞ്ഞിരുന്നുള്ളൂ. കുടുംബത്തിലുള്ളവരൊക്കെ അറിഞ്ഞാല്‍ ചീത്ത പറയും. നല്ലൊരു പാട്ടായിരുന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ മുതല്‍ പാടാതിരുന്നിട്ട് ഒരുമാതിരിയായിരുന്നു.

കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്ന സുജാത തന്റെ പാട്ടോര്‍മ്മ പങ്കുവെച്ചത്. ഭര്‍ത്താവ് മോഹനും മകള്‍ ശ്വേത മോഹനും സുജാതയ്ക്കൊപ്പം അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു.

സര്‍ജറിക്ക് ശേഷം പാടിയ പാട്ടിനെക്കുറിച്ച് സുജാത പറയുന്നതിങ്ങനെ…

ഇരുന്നാണ് ഈ ഗാനം പാടിയത്. സാധാരണ നിന്നൊക്കെയല്ലേ റെക്കോര്‍ഡിംഗ്. അത് നന്നായി വരികയും ചെയ്തു. പഴയ പാട്ടുകളുടെ ആരാധകനാണ് മോഹന്‍.

വൈകുന്നേരം കരൊക്കെയായി മൈക്ക് വെച്ച് ഡ്യൂയറ്റ്സൊക്കെ ഞങ്ങള്‍ പാടാറുണ്ടെന്നുമായിരുന്നു സുജാത പറഞ്ഞത്. സുജയ്ക്കൊപ്പം ഇടയ്ക്ക് സ്റ്റേജ് പരിപാടിയില്‍ മോഹനും ഗാനം ആലപിച്ചിരുന്നു. അച്ഛനും അമ്മയും മകളും ഒരുമിച്ച് പാടിയ പാട്ടിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News