സ്വാതന്ത്യ ദിനം; രാജ്യ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി കേന്ദ്രം

സ്വാതന്ത്യ ദിനത്തോടനുബന്ധിച്ച് രാജ്യ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി കേന്ദ്ര സർക്കാർ. ലയറുകളായി ബാരിക്കേടുകൾ നിരത്തി ഇന്ത്യ ഗേറ്റിലും, കണ്ടെയ്നർ നിരത്തി ചെങ്കോട്ടയിലും അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

പാക്കിസ്ഥാന്റെ പിന്തുണയോടെ ഭീകരവാദ സംഘങ്ങൾ ഡ്രോൺ അക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യ അന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് ലഭിച്ചതോടെയാണ് സുരക്ഷ ശക്തമാക്കിയത്.

ഇന്ത്യ ഗേറ്റ്, ചെങ്കോട്ട മുതലായ സ്ഥലങ്ങളിൽ വൻ സുരക്ഷ സന്നാഹം എത്തി ചേർന്നിട്ടുണ്ട്. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചുണ്ടായ അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രധാന വേദിയായ ചെങ്കോട്ടയിൽ കണ്ടെയ്നറുകൾ നിരത്തിയാണ് സുരക്ഷ ഒരുക്കിയിട്ടുള്ളത്.

അതേസമയം, രാഷ്‌ട്രപതി ഭവനിൽ റിട്രീറ്റ് പരേഡ് നടന്ന ദിവസം ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം നടന്ന സാഹചര്യത്തിൽ തലസ്ഥാന നഗരിയിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here