രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ് റിപ്പോർട്ട്‌ ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 38,667 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 478 പേർക്ക് കൂടി ജീവൻ നഷ്ടപ്പെട്ടു.

കഴിഞ്ഞ ദിവസം 35,743 പേർ രോഗമുക്തി നേടിയതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.46 ശതമാനമായി. 3,87,673 പേർ നിലവിൽ രാജ്യത്ത് ചികിത്സയിൽ തുടരുന്നു.

തുടർച്ചയായ 20-ാം ദിവസവും രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിൽ താഴെയാണ്. നിലവിൽ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 1.73 ശതമാനമാണ്.അതേസമയം രാജ്യത്ത് കൊവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 53 കോടി കവിഞ്ഞു.

ഇതുവരെ 53 കോടി 61 ലക്ഷം വാക്‌സിൻ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഓഗസ്റ്റ് മാസത്തിൽ കേന്ദ്ര സർക്കാരിന് 20 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here