തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറെന്ന് സിപിഐഎം

ദേശീയ തലത്തിൽ തൃണമൂൽ കോണ്‍ഗ്രസിനോട് സഹകരിക്കുമെന്ന് സിപിഐഎം. ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം.അതേ സമയം തൃണമൂലുമായുള്ളത് രാഷ്ട്രീയ ധാരണയോ സഖ്യമോ അല്ലെന്നും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

ദേശീയ തലത്തിൽ സഹകരണം ഉണ്ടെങ്കിലും ബംഗാൾ, ത്രിപുര ഉൾപ്പെടെയുളള സംസ്ഥാനങ്ങളിൽ സഹകരിക്കില്ലെന്നും യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്.പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലും യെച്ചൂരി പങ്കെടുക്കും.

ബിജെപിയുടെ വർഗീയ ജനാധിപത്യ വിരുദ്ധ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിൽ ദേശീയ തലത്തിൽ കോൺഗ്രസിനോട് സ്വീകരിച്ച അതെ നയമാണ് തൃണമൂൽ കോണ്‍ഗ്രസിനോടും സിപിഐഎം സ്വീകരിക്കുക.തൃണമൂലുമായി രാഷ്ട്രീയ ധാരണയോ സഖ്യമോ അല്ലെന്നും ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സഹകരിക്കാനുള്ള തീരുമാനമെന്നും യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിപക്ഷ നിരയിൽ സിപിഐഎമ്മും തൃണമൂലും മുൻപും ഭാഗമായിരുന്നുവെന്നും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. ദേശീയ തലത്തിൽ സഹകരണം ഉണ്ടെങ്കിലും സംസ്ഥാന തലത്തിൽ ഈ നിലപാട് സ്വീകരിക്കില്ല.

ബംഗാൾ,ത്രിപുര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സഹകരണം ഉണ്ടാകില്ലെന്നും യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്.പ്രതിപക്ഷ ഐക്യം ശക്തമാക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി ഈ മാസം 20ന് പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്.ഈ യോഗത്തിലും പങ്കെടുക്കുമെന്ന് യെച്ചൂരി അറിയിച്ചു.

ഉത്തർപ്രദേശ്, പഞ്ചാബ് ഉൾപ്പെടെയുളള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷ ഐക്യം കൂടുതൽ ശക്തമാകുന്നത് ബിജെപിക്ക് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News