ഇ ബുള്‍ജെറ്റ് സഹോദരന്‍മാരുടെ ജാമ്യം റദ്ദ് ചെയ്യണം; ഹര്‍ജി സമര്‍പ്പിച്ച് പൊലീസ്

ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് ഹര്‍ജി. പ്രതികളെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നും ഹര്‍ജിയില്‍ പൊലീസ് ആവശ്യപ്പെട്ടു. ചൊവ്വാഴ്ചയാണ് കണ്ണൂര്‍ ആര്‍.ടി.ഒ ഓഫീസില്‍ അതിക്രമം ചെയ്തതിനെ തുടര്‍ന്ന് പിടിയിലായ ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍ക്ക് ജാമ്യം ലഭിച്ചത്.

അതേസമയം ഇ ബുള്‍ജെറ്റ് യൂട്യൂബര്‍മാര്‍ ഏഴുദിവസത്തിനകം ഹാജരാകണമെന്ന് മോട്ടോര്‍ വകുപ്പ് നോട്ടീസ് അയച്ചിരുന്നു. ഇരിട്ടി ജോയിന്റ് ആര്‍ ടി ഒ യൂട്യൂബര്‍മാരുടെ വീട്ടില്‍ നോട്ടീസ് പതിക്കുകയായിരുന്നു. വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദ് ചെയ്യാനുള്ള നടപടിയുടെ ഭാഗമായാണ് നോട്ടീസ്. രജിസ്ട്രേഷന്‍ റദ്ദ് ചെയ്യാതിരിക്കാനുള്ള കാരണമുണ്ടെങ്കില്‍ ഏഴുദിവസത്തിനകം ബോധ്യപ്പെടുത്തണം എന്ന് നോട്ടീസ് വ്യക്തമാക്കുന്നു.

വാഹനം രൂപമാറ്റം വരുത്തിയതും നികുതി അടക്കാത്തതും അടക്കമുള്ള നിയമലംഘനങ്ങളെതുടര്‍ന്ന് കണ്ണൂര്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം ഇവരുടെ വാന്‍ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ഓഫീസിലെത്തിയ ഇവര്‍ ബഹളംവെച്ച് സംഘര്‍ഷഭരിതമായ രംഗങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here