എല്‍.ഡി.എഫിന്റെ നേതൃത്വം ശക്തം; കെ.പി.സി.സി നേതൃത്വം സമ്പൂര്‍ണ പരാജയമെന്ന് കെ.പി.സി.സി സെക്രട്ടറി പി എസ് പ്രശാന്ത്

കെപിസിസി പുനഃസംഘടനയ്ക്കിടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കെപിസിസി നേതൃത്വം സമ്പൂര്‍ണ പരാജയമെന്ന് കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്ത്. രാഷ്ട്രീയ പ്രവര്‍ത്തനമോ സംഘടനാസംവിധാനമോ കോണ്‍ഗ്രസിന് ഇന്നില്ലായെന്നും പിഎസ് പ്രശാന്ത്.

പുനഃസംഘടയ്ക്കിടെ പുകയുന്ന പ്രതിഷേധം കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയിലാണ് കലാശിച്ചത്. കെപിസിസി നേതൃത്വത്തിനെതിരെ പരസ്യ പ്രതിഷേധവുമായാണ് കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്ത് ആഞ്ഞടിച്ചത്. കെപിസിസി നേതൃത്വം സമ്പൂര്‍ണ പരാജയമായെന്നും രാഷ്ട്രീയ പ്രവര്‍ത്തനമോ സംഘടനാ സംവിധാനമോ ഇല്ലാത്ത പ്രസ്ഥാനമായി കോണ്‍ഗ്രസ് മാറിയെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.

നിയമസഭാതെരഞ്ഞിടുപ്പിലേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും നേതാക്കള്‍ ഒളിച്ചോടാന്‍ ശ്രമിക്കരുത്. പുതുമുഖങ്ങളെ നിരത്തിയതാണ് പരാജയ കാരണമെന്ന കണ്ടെത്തല്‍ ചില നേതാക്കളുടെ ജാള്യത മറക്കാനാണ്. മൂന്ന് വട്ടം തുടര്‍ച്ചയായി മത്സരിച്ചവര്‍ ഒരു ടേം നിര്‍ബന്ധമായും മാറി നില്‍ക്കണമെന്ന വ്യവസ്ഥ ഇല്ലാത്ത ഏക പാര്‍ട്ടി ഇന്ന് കോണ്‍ഗ്രസാണ്.

പല പാര്‍ട്ടിയിലേക്കും താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ മുതല്‍ നേതാക്കള്‍ വരെ കൊഴിഞ്ഞു പോകുകയാണെന്നും പിഎസ് പ്രശാന്ത് പറഞ്ഞു. വഴിയെ പോകുന്ന ആര്‍ക്കും നേതാവാകാവുന്ന അവസ്ഥയാണ് ഇന്ന് കോണ്‍ഗ്രസില്‍.

നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ മുന്‍കൈയ്യെടുത്തവരിന്ന് നേതാക്കളാകുന്ന സ്ഥിതിയാണ്. എല്‍ഡിഎഫ് നേതൃത്വം ശക്തമാണെന്നും വമ്പിച്ച വിജയം നേടാനായത് എല്‍ഡിഎഫിന്റെ സംഘടനാ പാഠവം കൊണ്ടാണെന്നും പിഎസ് പ്രശാന്ത് ഓര്‍മ്മപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News