
കൊടകര ബി ജെ പി കുഴല്‍പ്പണ തട്ടിപ്പ് കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പത്ത് പ്രതികള്‍ക്കാണ് ജാമ്യം ലഭിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടി വക്കണം , ത്യശൂര്‍ ജില്ലയില്‍ പ്രവേശിക്കരുത് , പാസ്പോർട്ട് കെട്ടി വക്കണം തുടങ്ങിയവയാണ് ഉപാധികള്‍.
കേസിലെ പ്രതികളും സാക്ഷികളും തമ്മിൽ പരസ്പരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുവെന്ന് സര്‍ക്കാർ കോടതിയെ അറിയിച്ചിരുന്നു. കേസിന്‍റെ വിചാരണ വേഗത്തില്‍ നടത്താനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിച്ചതായും സര്‍ക്കാര്‍കോടതിയെ അറിയിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ ഇനിയും പ്രതികളെ കസ്റ്റഡിയില്‍ വെയ്ക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ചൂണ്ടികാട്ടിയാണ് കോടതി ജാമ്യം നല്‍കിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here