സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങി രാജ്യം: കനത്ത സുരക്ഷയില്‍ ദില്ലി

രാജ്യം നാളെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കും. കൊവിഡ് മഹാമാരിക്കിടെയാണ് ഇത്തവണയും സ്വാതന്ത്ര്യദിനാഘോഷങ്ങൾ. ആരോഗ്യ മന്ത്രാലയത്തിന്റെ കർശന മർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് രാജ്യത്താകമാനം ആഘോഷങ്ങൾ നടക്കുക.

ശാരീരിക അകലം, മാസ്‌ക് എന്നിവ നിർബന്ധമാണ്. സ്‌കൂൾ വിദ്യാർത്ഥികൾ ഇത്തവണയും ആഘോഷങ്ങളുടെ ഭാഗമാകില്ല. രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തും.

മൂന്ന് സേനാ വിഭാഗങ്ങളിൽ നിന്ന് പ്രധാനമന്ത്രി അഭിവാദ്യം സ്വീകരിക്കും. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. സ്വതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യ തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here