ആലപ്പുഴ പൈതൃക ടൂറിസം പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കും: മന്ത്രി പി.​എ മു​ഹ​മ്മ​ദ് റി​യാ​സ്

കൊ​വി​ഡ് പ്ര​തി​സ​ന്ധി​ക​ള്‍​ക്കി​ട​യി​ലും ആ​ല​പ്പു​ഴ​യി​ലെ ലോ​ക​മേ ത​റ​വാ​ട് ക​ലാ​പ്ര​ദ​ര്‍​ശ​ന വേ​ദി തു​റ​ക്കു​ന്ന​ത് വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ലയ്​ക്ക്​ പു​ത്ത​നു​ണ​ര്‍​വ് ന​ല്‍​കു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ക​ലാ​പ്ര​ദ​ര്‍​ശ​ന​ത്തിന്‍റെ ഉ​ദ്ഘാ​ട​നം ആ​ല​പ്പു​ഴ പോ​ര്‍​ട്ട് മ്യൂ​സി​യം വേ​ദി​യി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ആ​ല​പ്പു​ഴ പൈ​തൃ​ക ടൂ​റി​സം പ​ദ്ധ​തി എ​ത്ര​യും വേ​ഗം പൂ​ര്‍​ത്തീ​ക​രി​ക്കാ​നു​ള്ള ഇ​ട​പെ​ട​ലു​ണ്ടാ​വും. ആ​ല​പ്പു​ഴ​യെ കേ​ര​ള​ത്തിന്‍റെ ടൂ​റി​സം മേ​ഖ​ല​യു​ടെ ക​പ്പി​ത്താ​നാ​യാ​ണ് കാ​ണു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​ഞ്ചു വേ​ദി​ക​ളി​ലാ​യി ഒ​രു ല​ക്ഷം ച​തു​ര​ശ്ര അ​ടി​യി​ല്‍ 267 ക​ലാ​കാ​ര​ന്മാ​രു​ടെ 3000 ക​ലാ​സൃ​ഷ്​​ടി​ക​ളാ​ണ് ലോ​ക​മേ ത​റ​വാ​ട് ക​ലാ​പ്ര​ദ​ര്‍​ശ​ന​ത്തി​ലു​ള്ള​ത്. രാ​വി​ലെ 10 മു​ത​ല്‍ വൈ​കീ​ട്ട് ആ​റു​വ​രെ കൊ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് പ്ര​ദ​ര്‍​ശ​ന വേ​ദി​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം. ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. തി​ങ്ക​ള്‍ മു​ത​ല്‍ 20 രൂ​പ ടി​ക്ക​റ്റി​ല്‍ പ്ര​ദ​ര്‍​ശ​നം കാ​ണാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News