രാവിലെ 10 മണിക്ക് ഉപ്പു കൂട്ടി ഓട്‌സ് കഴിക്കൂ; അമിതവണ്ണം കുറയ്ക്കാം ഈസിയായി

ഒരു വ്യക്തിയുടെ ആരോഗ്യത്തിന്റെ പ്രധാന ഘടകം എന്നു പറയുന്നത് അയാള്‍ കഴിക്കുന്ന ഭക്ഷണം, കഴിക്കുന്ന സമയം, കഴിക്കേണ്ട രീതി എന്നിവയാണ്. ആരോഗ്യകരമായ ഭക്ഷണത്തില്‍ പെട്ട ഒന്നാണ് ഓട്സ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്കു വരെ ഏതു രോഗാവസ്ഥയിലും കഴിയ്ക്കാവുന്ന ഒരു ഭക്ഷണ പദാര്‍ത്ഥമാണിത്. ധാരാളം നാരുകളടങ്ങിയ ഇതു പ്രമേഹം മുതല്‍ കൊളസ്ട്രോള്‍ വരെ കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

ഇതില്‍ മാംഗനീസ്, ഫോസ്ഫറസ്, മഗ്‌നീഷ്യം, കോപ്പര്‍, അയേണ്‍, സിങ്ക്, ഫോളേറ്റ് , വൈറ്റമിന്‍ ബി1, ബി5 തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുമുണ്ട്. കാല്‍സ്യം, പൊട്ടാസ്യം, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ ബി3 എന്നീ ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ടൈപ്പ് 2 ഡയബെറ്റിസിനുള്ള നല്ലൊരു പരിഹാരമാണ് ഓട്സ്.

വണ്ണം കുറയ്ക്കാന്‍ ആഗ്രഹമുള്ളവര്‍ പ്രധാനമായും തെരഞ്ഞെടുക്കുന്ന ഭക്ഷണ പദാര്‍ത്ഥവുമാണ് ഓട്‌സ് എന്നാല്‍ തടി കുറയ്ക്കാന്‍ ഓട്സ് ഫലപ്രദമാകുന്നത് രാവിലെ 10 മണിയ്ക്കു കഴിയ്ക്കുമ്പോഴാണ്. അതും കൊഴുപ്പു കുറഞ്ഞ പാലിലോ വെള്ളത്തിലോ കുറുക്കി ലേശം ഉപ്പു ചേര്‍ത്തു കഴിയ്ക്കണം. അതായത് രാവിലത്തെ ഭക്ഷണത്തിനും ഉച്ച ഭക്ഷണത്തിനും ഇടയില് വേണം ഇത് കഴിയ്ക്കാന്‍

അതായത് ഇടയ്ക്കു വിശക്കുമ്‌ബോള്‍ വറുത്തത് ഒഴിവാക്കി ഇതു കഴിയ്ക്കുമ്‌ബോള്‍ ആരോഗ്യകരമായ ഗുണം ലഭിയ്ക്കുന്നുവെന്നു മാത്രമല്ല, തടി കുറയാനും നല്ലതാണ്.

ധാരാളം ബീറ്റാഗ്ലൂക്കോണ്‍ അടങ്ങിയിരിയ്ക്കുന്ന ഒന്നു കൂടിയാണ് ഓട്സ്. തടി കുറയ്ക്കാന്‍ ഇത് സഹായിക്കുന്നതിന്റെ പ്രധാനപ്പെട്ട ഒരു കാരണവും ഇതു തന്നെയാണ്. ബീറ്റാ ഗ്ലൂക്കോണ്‍ ശരീരത്തിന്റെ ബിഎംഐ, അതായത് ബോഡി മാസ് ഇന്‍ഡെക്സ് നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News