ഫ്‌ളോറിഡയിൽ കുഞ്ഞിന്റെ വെടിയേറ്റ്‌ അമ്മ മരിച്ചു

വീഡിയോ കോൾ ചെയ്യുന്നതിനിടെ കുഞ്ഞിന്റെ വെടിയേറ്റ്‌ അമ്മ മരിച്ചു. സെൻട്രൽ ഫ്‌ളോറിഡയിൽ ഇരുപത്തിയൊന്നുകാരിയായ ഷമായ ലിൻ ആണ്‌ മരിച്ചത്‌.

ജോലി സംബന്ധമായി വീഡിയോ കോൾ ചെയ്യുന്നതിനിടയിലായിരുന്നു സംഭവം. വീഡിയോ കോളിലുണ്ടായിരുന്ന ആൾ വെടിയൊച്ച കേൾക്കുകയും പിറകിൽ കുഞ്ഞിനെ കാണുകയും ചെയ്‌തു. ഇതോടെ ഇദ്ദേഹം അടിയന്തര നമ്പരിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

ഓഫീസർമാരും പാരാമെഡിക്കൽ ജീവനക്കാരും എത്തുമ്പോൾ യുവതി തലയ്‌ക്ക്‌ വെടിയേറ്റ്‌ കിടക്കുകയായിരുന്നു. അതേസമയം, യുവതിയുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. അപ്പാർട്ട്‌മെന്റിൽ സുരക്ഷിതമല്ലാത്ത രീതിയിൽ കിടന്നിരുന്ന തോക്ക്‌ കുഞ്ഞ്‌ കൈകാര്യം ചെയ്യുമ്പോൾ വെടി പൊട്ടുകയായിരുന്നുവെന്നാണ് അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here