മമ്മൂട്ടിയുടെ ശരീര സൗന്ദര്യത്തെ കുറിച്ച് തുറന്നു പറഞ്ഞ് മോഹന്‍ലാല്‍

മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ കുറിപ്പ് വൈറലാകുന്നു. നടനാവാന്‍ വേണ്ടി മാത്രം ജനിച്ചയാളാണ് മമ്മൂട്ടി. താന്‍ മമ്മൂട്ടിയോളം അഭിനയിക്കാനോ മമ്മൂട്ടി തന്നെപ്പോലെ അഭിനയിക്കാനോ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും മോഹന്‍ലാല്‍ കുറിച്ചു. ഒരു വനിതാ മാഗസിനു കൊടുത്ത അഭിമുഖത്തിലാണ് മോഹന്‍ലാല്‍ പറഞ്ഞത്.

മമ്മൂട്ടി പറഞ്ഞ ഒരു വാചകം സത്യന്‍ അന്തിക്കാട് ഒരു ഉപദേശം പോലെ ഓര്‍മിപ്പിക്കാറുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ‘സിനിമയ്ക്ക് നമ്മളെ വേണ്ട, നമുക്ക് സിനിമയെയാണ് വേണ്ടത്’. ഇത് നന്നായി അറിഞ്ഞുകൊണ്ടാണ് മമ്മൂട്ടി ഉയരങ്ങളിലേക്ക് കഠിനാധ്വാനത്തിലൂടെ കയറിപ്പോയത്. ആ ഓരോ ചുവടിലും ദൃഢനിശ്ചയത്തിന്റെ മുദ്രകളുണ്ടായിരുന്നുവെന്നും മോഹന്‍ലാല്‍ കുറിച്ചു.

മമ്മൂട്ടി തന്റെ ശരീരത്തെ ചിട്ടയായി സംരക്ഷിക്കുന്നത് എല്ലാ കാലത്തും മലയാളസിനിമാലോകത്തെ ചര്‍ച്ചയാണ്. മമ്മൂട്ടിയുടെ ട്രെയിനിങ്ങിനെക്കുറിച്ചും ഭക്ഷണരീതികളെക്കുറിച്ചുമെല്ലാം നിരവധി റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുള്ളതാണ്.

നിരവധി തവണ ഞങ്ങള്‍ ഒരുമിച്ച് ഭക്ഷണം കഴിച്ചിട്ടുണ്ട്. തനിക്ക് ആവശ്യമുള്ള അളവ് കഴിഞ്ഞാല്‍ പിന്നെ ഒരു തരി പോലും മമ്മൂട്ടി ഭക്ഷണം കഴിക്കില്ല. അവര്‍ എത്ര പ്രിയപ്പെട്ടവരാണെങ്കിലും എത്ര നിര്‍ബന്ധിച്ചാലും അങ്ങനെ തന്നെയാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.

മമ്മൂട്ടി സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്ന സ്വന്തം ഫോട്ടോകളെല്ലാം വലിയ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. നടന്റെ ചിട്ടയായ വ്യായാമത്തെക്കുറിച്ച് ട്രെയിനര്‍മാരും തുറന്നുപറഞ്ഞിട്ടുണ്ട്. സിനിമാ ഷൂട്ടിംഗില്‍ ആണെങ്കില്‍ പോലും ദിവസവും മുടങ്ങാതെ വ്യായാമം ചെയ്യുന്നയാളാണ് മമ്മൂട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News