പുതിയ സൈക്കിളിലെ ആദ്യ യാത്ര മരണത്തിലേക്ക്; കണ്ണീരോടെ നാട്

ഏറെ ആഗ്രഹിച്ച് വാങ്ങിയ ആദ്യസൈക്കിളിലെ യാത്ര വൃന്ദ എന്ന എട്ടാംക്ലാസുകാരിയെ കൊണ്ടുപോയത് മരണത്തിലേക്കായിരുന്നു. പുതിയ സൈക്കിള്‍ കൂട്ടുകാരെ കാണിക്കാനായുള്ള സന്തോഷത്തില്‍ റോഡിലിറങ്ങിയ വൃന്ദയുടെ സൈക്കിള്‍ നിയന്ത്രണം വിട്ട് അടുത്തുള്ള മതിലില്‍ ഇടിച്ച് വീഴുകയായിരുന്നു.

കോഴിക്കോട് ചേവരമ്പലം ഹൗസിംഗ് ബോര്‍ഡ് ഫ്ളാറ്റില്‍ താമസിക്കുന്ന വിനോദ് കുമാറിന്റേയും സരിതയുടേയും മകളായ വൃന്ദ വിനോദാണ് മരണത്തിന് കീഴടങ്ങിയത്. മതിലിലിടിച്ചതിന്‍റെ ആഘാതത്തില്‍ സൈക്കിളിന്റെ ഹാന്റില്‍ വൃന്ദയുടെ വയറില്‍ ശക്തമായി ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ചെറിയ കുടലിന് പരിക്കേറ്റ വൃന്ദ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ശരീരത്തിന് പുറമെ കാര്യമായ മറ്റ് പരുക്കുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അപകടത്തിന് ശേഷമുണ്ടായ ഛര്‍ദ്ദിയെ തുടര്‍ന്നാണ് വൃന്ദയെ ആശുപത്രിയിലെത്തിച്ചത്.

ഡോക്ടര്‍മാര്‍ നടത്തിയ വിദഗ്ധ പരിശോധനയിലാണ്‌ചെറുകുടലിന് സാരമായി പരിക്കേറ്റതായി കണ്ടെത്തിയത്. ശേഷം ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ വൃന്ദയുടെ ജീവന്‍ രക്ഷിക്കാനായില്ല. സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് വൃന്ദ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News