ഓണത്തിന് ഇതാ രുചിയൂറും കപ്പ പായസം

രുചിയുടെ കാര്യത്തില്‍ എല്ലാ ഓണവും വ്യത്യസ്തമായിരിക്കട്ടെ. വ്യത്യസ്ത വിഭവങ്ങളില്‍ ഓണം ആഘോഷിക്കൂ. ഇത്തവണ കപ്പ കൊണ്ടൊരു പ്രഥമന്‍ ഉണ്ടാക്കിയാലോ?

ചെരുവകള്‍

കപ്പ – 1 എണ്ണം
ശര്‍ക്കര -250 ഗ്രാം
ഒന്നാം പാല്‍ – 1 കപ്പ് (1 1/2 നാളികേരം )
രണ്ടാം പാല്‍ – 1കപ്പ്
ചുക്ക് പൊടി -1/2 ടീസ്പൂണ്‍
നല്ല ജീരകപ്പൊടി – 1/2 ടീ സ്പൂണ്‍
അണ്ടിപരിപ്പ് – 3 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ഒരു നുള്ള്
നെയ്യ് – 3 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്നവിധം

ആദ്യമായി കപ്പ തൊലി കളഞ്ഞ് വൃത്തിയാക്കിയ ശേഷം നീളത്തില്‍ കുറച്ച് മുറിച്ചെടുത്ത് വീണ്ടും ചെറുതാക്കി അടയുടെ ആകൃതിയില്‍ മുറിച്ചെടുക്കുക. ശേഷം കുറച്ച് വെള്ളത്തില്‍ ഒരു നുള്ള് ഉപ്പിട്ട് മുക്കാല്‍ ഭാഗം വേവിച്ചെടുക്കുക. ഒരു അരിപ്പയില്‍ അരിച്ചെടുത്ത് അതിനു മുകളില്‍ കുറച്ച് വെള്ളം ഒഴിച്ച് കൊടുക്കുക.

ശര്‍ക്കര ഒരു പാത്രത്തില്‍ കുറച്ച് വെള്ളം ചേര്‍ത്ത് ഉരുക്കി എടുക്കുക. ശേഷം ഒരു ഉരുളിയില്‍ നെയ്യ് ഒഴിക്കുക. വേവിച്ച് വച്ച കപ്പ ഒന്ന് വഴറ്റി എടുക്കുക. അതിലേക്ക് ശര്‍ക്കര ഉരുക്കിയത് ചേര്‍ത്ത് കൊടുത്ത് നന്നായി വരട്ടി എടുക്കുക. അതിലേക്ക് രണ്ടാം പാല്‍ ചേര്‍ത്തു കൊടുത്തു യോജിപ്പിച്ചെടുക്കുക. അതിലേക്ക് ചുക്ക് പൊടിയും ജീരകപ്പൊടിയും ഉപ്പും ചേര്‍ത്ത് കൊടുത്ത് ഇളക്കി എടുക്കുക. ശേഷം ഒന്നാം പാല്‍ ചേര്‍ത്ത് യോജിപ്പിച്ച് തീ ഓഫാക്കാം. അതിലേക്ക് നെയ്യില്‍ വറുത്തെടുത്ത അണ്ടിപരിപ്പ് ചേര്‍ത്ത് കൊടുക്കുക. രുചികരമായ കപ്പ പ്രഥമന്‍ റെഡി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here