മോഷ്ടിച്ച ആഡംബര വാഹനങ്ങളില്‍ കറക്കം; സ്ത്രീകളെ ആക്രമിച്ച് സ്വര്‍ണമാല കവരുന്ന സംഘം അറസ്റ്റില്‍

മോഷ്ടിച്ച ആഡംബര വാഹനങ്ങളില്‍ കറങ്ങി സ്ത്രീകളെ ആക്രമിച്ച് സ്വര്‍ണ്ണമാല കവരുന്ന സംഘം പൊലീസ് കസ്റ്റഡിയില്‍. കൊല്ലം കരിക്കോട് ടി.കെ.എം കോളജിന് സമീപം ദീപാ മന്ദിരത്തില്‍ അഖില്‍ (23), റ്റി.കെ.എം കോളജിന് സമീപം വശം കുമ്പളത്ത് വീട്ടില്‍ അഭിലാഷ് (23) വര്‍ക്കല ഇടവ കാപ്പില്‍ കൊച്ചാലത്തൊടി വീട്ടില്‍ ഷാഹുല്‍ ഹമീദ് (23) എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതികളാണെന്നും പൊലീസ് പറഞ്ഞു.

കൃഷ്ണപുരം സ്വദേശി രാകേഷ് രാജുവിന്റെ ബൈക്ക് മോഷ്ടിച്ച സംഭവത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ 11 ന് പുലര്‍ച്ചെയാണ് രാജുവിന്റെ രണ്ട് ലക്ഷം രൂപ വിലയുള്ള ബൈക്ക് മോഷണം പോയത്. സി.സി.ടി.വി ദൃശ്യങ്ങള്‍ ഉടന്‍തന്നെ പൊലീസ് പരിശോധിച്ചിരുന്നു. ഇതില്‍ നിന്നുമാണ് മോഷ്ടാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.

അന്വേഷണം പുരോഗമിക്കവെ ബൈക്ക് അറ്റകുറ്റ പണികള്‍ക്കായി മോഷ്ടാക്കല്‍ കൊല്ലത്തുള്ള ഷോറൂമില്‍ എത്തിച്ചത് പൊലീസിന് കൂടുതല്‍ എളുപ്പമായി. ഇതോടെ സംഘം കുടുങ്ങി. വാഹനത്തിന് ലോക്കും നമ്പര്‍പ്ലെയ്റ്റും ഇല്ലാതിരുന്നത് സംശയത്തിനിടയാക്കി.

വര്‍ക്‌ഷോപ്പ്കാരന്‍ ചോദ്യം ചെയ്തതോടെ സംഘം ബൈക്ക് ഉപേക്ഷിച്ച് മറ്റൊരു ബൈക്കില്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചതോടെയാണ് പ്രതികളെ കുറിച്ച് കൃത്യത ലഭിച്ചു.

ഇവര്‍ നിരവധി കേസുകളിലെ പ്രതികളാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് വര്‍ക്കല കാപ്പില്‍ ഭാഗത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നും പുനലൂരില്‍ നിന്നും രണ്ട് ലക്ഷം രൂപയോളം വിലവരുന്ന മറ്റൊരു ഡ്യുക്ക് ബൈക്ക് ഇവര്‍ മോഷ്ടിച്ചതായും കണ്ടെത്തി. മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി നടന്നു സ്ത്രീകളുടെ മാല പൊട്ടിക്കുന്നത് പതിവാണെന്ന് പൊലീസ് പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here