പങ്കാളിയുടെ കൂര്‍ക്കംവലി കാരണം ഉറങ്ങാൻ പറ്റുന്നില്ലേ? പരിഹാരം ഇതാ…

കൂര്‍ക്കംവലി കാരണം പങ്കാളിയെ നിങ്ങള്‍ക്ക് രാത്രിയില്‍ വിളിച്ചുണര്‍ത്തേണ്ടി വരാറുണ്ടോ? അതോ നിങ്ങളുടെ കൂര്‍ക്കം വലി അവരുടെ ഉറക്കമാണോ നഷ്ടപ്പെടുത്തുന്നത്.കുറ്റം ആരുടെ തന്നെ ആണെങ്കിലും കൂര്‍ക്കംവലി അവസാനിപ്പിക്കാന്‍ സഹായിക്കുന്ന ചില വഴികളുണ്ട്. കൂര്‍ക്കം വലി നിര്‍ത്തി രാത്രിയില്‍ സുഖമായി ഉറങ്ങാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ നോക്കാം.

എന്‍എച്ച്എസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വിദഗ്ധര്‍ പറഞ്ഞിരിക്കുന്നത് ജീവിതരീതിയില്‍ വളരെ ലളിതമായ ചില മാറ്റങ്ങള്‍ വരുത്തി കൊണ്ട് കൂര്‍ക്കവലി നിര്‍ത്താം എന്നാണ് .

ശരീരഭാരം കൂടുന്നത് കൂര്‍ക്കം വലിക്ക് കാരണമാകും. കഴുത്തിന് ചുറ്റുമുള്ള കൊഴുപ്പ് കോശങ്ങള്‍ ശ്വാസനാളത്തെ അമര്‍ത്തുകയും സ്വതന്ത്രമായ വായു സഞ്ചാരം തടസ്സപ്പെടുത്തുകയും ചെയ്യും.

ശരീരഭാരം കൂടുന്നത് കൂര്‍ക്കം വലിക്ക് കാരണമാകും. കഴുത്തിന് ചുറ്റുമുള്ള കൊഴുപ്പ് കോശങ്ങള്‍ ശ്വാസനാളത്തെ അമര്‍ത്തുകയും സ്വതന്ത്രമായ വായു സഞ്ചാരം തടസ്സപ്പെടുത്തുകയും ചെയ്യും. ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് മദ്യപിക്കുന്നത് ഒഴിവാക്കുക.

സാധാരണ രാത്രിയില്‍ ഉറങ്ങുമ്പോഴത്തേതിലും കൂടുതല്‍ പേശികള്‍ അയയാന്‍ മദ്യം കാരണമാകും. പേശികള്‍ കൂടുതല്‍ അയയുന്നത് മൂലം തൊണ്ടയുടെ പിന്‍ഭാഗത്തിന്റെ ബലം കൂടുതല്‍ ക്ഷയിക്കുകയും കൂര്‍ക്കം വലിക്ക് കാരണമാവുകയും ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News