കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടയില്‍ പ്രതിപക്ഷം സമരത്തിന്റെ ഭാഗമായി നശിപ്പിച്ചത് 4,01,34,242 രൂപയുടെ പൊതുമുതല്‍

നിയമസഭയിലെ കയ്യാങ്കളി സംഭവം ഉയര്‍ത്തി മന്ത്രി വി.ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വന്ന സാഹചര്യത്തിലാണ് കഴിഞ്ഞ 5 വര്‍ഷത്തിനിടെ പ്രതിപക്ഷ സംഘടനകള്‍ നടത്തിയ അക്രമസംഭവങ്ങളുടെ വിശദാംശങ്ങള്‍ പുറത്ത് വരുന്നത്.

കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടയില്‍ പ്രതിപക്ഷം സമരത്തിന്റെ ഭാഗമായി 4,01,34,242 രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടതായിട്ടാണ് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

വടകര എംഎല്‍എ കെ കെ രമയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രി പ്രതിപക്ഷ ആക്രമണങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.

നക്ഷത്ര ചിഹ്നം ഇടാത്ത 4837 ചോദ്യത്തിന് മറുപടിയായിട്ടാണ് ആഗസ്റ്റ് 11 ന് മുഖ്യമന്ത്രി സഭയില്‍ മറുപടി പറഞ്ഞിരിക്കുന്നത്. 5 കൊല്ലത്തിനിടയില്‍ പ്രതിപക്ഷ സമരത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 7318 കേസുകള്‍ രജിസ്ട്രര്‍ ചെയ്തു.

പൊതുമുതല്‍ നശിപ്പിച്ചതിന് നിലവിലെ എംഎല്‍എ മാരായ ടി.സിദ്ദിഖ് , മുന്‍ എംഎല്‍എമാരായ കെ.എസ് ശബരീനാഥ് , പി കെ അബ്ദുറബ് എന്നീവര്‍ പ്രതികളാണെന്നും സര്‍ക്കാര്‍ വ്യക്തുക്കി. ഏറ്റവും കൂടുതല്‍ പൊതുമുതല്‍ നശിപ്പിച്ചത് 2017 വര്‍ഷത്തിലാണ്

2017 – 20407 223
2018 – 7160749
2019 – 6708 246
2020 – 1724762
2021 – 950 630 പൊതുമുതലുകള്‍ പ്രതിപക്ഷ സംഘടനകളുടെ അക്രമ സമരത്തിന്റെ ഭാഗമായി നശിപ്പിക്കപ്പെട്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News