പ്രതിപക്ഷ എംപിമാർക്ക് രാജ്യസഭയിൽ നേരിട്ട അക്രമങ്ങളെ കുറിച്ച് അടിയന്തര അന്വേഷണം നടത്തി കുറ്റക്കാരുടെ പേരിൽ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ രാജ്യസഭാകക്ഷി നേതാവ് ബിനോയ് വിശ്വം രാജ്യസഭാ സെക്രട്ടറി ജനറലിന് കത്ത് നൽകി.
വനിതകൾ അടക്കമുള്ള പ്രതിപക്ഷ എംപിമാരെ ശാരീരികമായി ആക്രമിക്കാൻ കേന്ദ്രം മാർഷൽമാരുടെ വേഷത്തിൽ സുരക്ഷ ഉദ്യോഗസ്ഥരെ പുറത്ത് നിന്ന് കൊണ്ട് വന്നതാണെന്ന് സശയിക്കുന്നെന്നും സഭയിൽ നടന്നതിന്‍റെ ഭാഗിക ദൃശ്യങ്ങൾ മാത്രം പുറത്ത് വിട്ട് രാജ്യസഭയിൽ നടന്ന സംഭവങ്ങൾ വളച്ചൊടിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും കേന്ദ്രമന്ത്രിമാർ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ അംഗങ്ങളുടെ പേരിൽ വ്യാജമായ ആരോപണങ്ങൾ ഉന്നയിച്ച് പരാതികൾ നൽകുകയാണെന്നും എംപി വ്യക്തമാക്കി .
സംഭവ സമയത്തെ ദൃശ്യങ്ങൾ രാജ്യസഭ ടിവി സംപ്രേഷണം ചെയ്‌തിട്ടില്ല. ഈ സാഹചര്യത്തിൽ, ആഗസ്‌ത് 11നു ജനറൽ ഇൻഷ്വറൻസ് ബിൽ സഭയിൽ അവതരിപ്പിക്കാൻ തുടങ്ങിയതു മുതലുള്ള ദൃശ്യങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടികൾ കൈകൊള്ളണന്നും എംപി കത്തിൽ ആവശ്യപ്പെട്ടു. രാജ്യസഭ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് വഴങ്ങുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ബിനോയ് വിശ്വം എംപി വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.