വ്യവസായ വകുപ്പിന് കീഴിലുള്ള ആദ്യ പെട്രോള്‍ പമ്പിന്റെ പ്രവര്‍ത്തനം ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയാണെന്ന് മന്ത്രി പി രാജീവ്

വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്‌സ് ആന്‍ഡ് സിറാമിക്‌സ് (കെസിസിപി ലിമിറ്റഡ് ) കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിയില്‍ ഹെഡോഫീസിന് ചേര്‍ന്നുള്ള സ്ഥലത്ത് കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ബി.പി.സി.എല്ലുമായി സഹകരിച്ച് ആരംഭിച്ച ആദ്യ പെട്രോള്‍ പമ്പിന്റെ പ്രവര്‍ത്തനം ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയാണെന്ന് മന്ത്രി പി രാജീവ്.

വൈവിധ്യവല്‍ക്കരണത്തിന്റെ മറ്റൊരു ചുവടുവെയ്പെന്ന നിലയില്‍ ആരംഭിച്ച പെട്രോള്‍ പമ്പ് വളരെ വിജയകരമായും മാതൃകാപരമായും പ്രവര്‍ത്തിക്കുന്നു.അതിരൂക്ഷമായ കൊവിഡിന്റെ പ്രതികൂല സാഹചര്യത്തിലും കഴിഞ്ഞ ഒരു വര്‍ഷം 36 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടാക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. ഓയില്‍ വില്‍പ്പനയില്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡും ലഭിച്ചൂ.

പ്രതിദിനം ശരാശരി 12,000 ലിറ്റര്‍ പെട്രോള്‍ / ഡീസല്‍ വീല്‍പ്പന നടത്തുന്ന ഇവിടെ അടുത്ത മൂന്ന് മാസത്തിനകം 20,000 ലിറ്റര്‍ ആക്കുവാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. വടക്കേ മലബാറില്‍ ഏറ്റവും കൂടൂതല്‍ വിറ്റുവരവുള്ള ഈ പമ്പ് സര്‍വ്വീസിന്റെ കാര്യത്തിലും ഒന്നാമതാണ്.
ഓയില്‍ ചേയ്ഞ്ച്, ഫ്രീ എയര്‍സര്‍വ്വീസ്, എ.ടി.എം കൗണ്ടര്‍ തുടങ്ങി മറ്റ് അനുബന്ധ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.

കെസിസിപിഎല്‍, മില്‍മ, മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിനും വില്‍ക്കുന്നതിനുമുള്ള സ്റ്റാളും ഉണ്ട്. 33 ജീവനക്കാര്‍ക്ക് ഇവിടെ തൊഴില്‍ നല്‍കുവാനും സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News